ഫാ. സേവ്യർ തേലക്കാട്ട് അനുസ്​മരണം

കാലടി: മലയാറ്റൂർ കുരിശുമുടി റെക്ടർ ഫാ. സേവ്യർ തേലക്കാട്ടി​െൻറ വേർപാടിൽ മലയാറ്റൂരിൽ അനുസ്മരണ യോഗം നടത്തി. സ​െൻറ് തോമസ് പള്ളിയിൽ നടന്ന യോഗത്തിൽ റോജി എം. ജോൺ എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. മലയാറ്റൂർ സ​െൻറ് തോമസ് പള്ളി വികാരി ഫാ. ഡോ. ജോൺ തേക്കാനത്ത് അധ്യക്ഷത വഹിച്ചു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, വിമലഗിരി പള്ളി വികാരി ഫാ. ജോഷി കളപ്പറമ്പത്ത്, ഇല്ലിത്തോട് പള്ളി വികാരി ഫാ. അഗസ്റ്റിൻ മൂഞ്ഞേലി, ജില്ല പഞ്ചായത്തംഗം സാംസൺ ചാക്കോ, പഞ്ചായത്ത് പ്രസിഡൻറ് അനിമോൾ ബേബി, വൈസ് പ്രസിഡൻറ് ഷാഗിൻ കണ്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം വനജ സദാനന്ദൻ, ഗ്രാമപഞ്ചായത്തംഗം സലോമി ടോമി, എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ് എം.ബി. രമേശ്, ബി.ജെ.പി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ടി.എസ്. രാധാകൃഷ്ണൻ, കെ.ആർ. സന്തോഷ്കുമാർ, തങ്കച്ചൻ കുറിയേടം, ജിനോ മാണിക്യത്താൻ, തോമസ് മുട്ടംതോട്ടിൽ, എസ്.ഐ. തോമസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.