ആദിവാസി മേഖലയിൽ ചെലവഴിച്ച പണത്തെപ്പറ്റി അന്വേഷിക്കണം ^ബി.ജെ.പി

ആദിവാസി മേഖലയിൽ ചെലവഴിച്ച പണത്തെപ്പറ്റി അന്വേഷിക്കണം -ബി.ജെ.പി ചെങ്ങന്നൂർ: അട്ടപ്പാടി ഉൾപ്പെടെ ആദിവാസി മേഖലയിൽ ചെലവഴിച്ച പണത്തെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് ചെങ്ങന്നൂരിൽ ചേർന്ന ബി.ജെ.പി സംസ്ഥാന നേതൃയോഗം ആവശ്യപ്പെട്ടു. ആദിവാസികൾക്കുള്ള പണം ഇടത്-വലത് മുന്നണികൾ കൊള്ളയടിച്ചെന്നും ധൂർത്തടിച്ച പണം ഉദ്യോഗസ്ഥരിൽനിന്ന് ഇൗടാക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. അട്ടപ്പാടിയുടെ ഇപ്പോഴത്തെ അവസ്ഥക്ക് കാരണം മന്ത്രി എ.കെ. ബാലനാണെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ ആരോപിച്ചു. മധുവി​െൻറ കൊലപാതകം ഗൗരവമുള്ള വിഷയമായി ചർച്ച ചെയ്യാൻ ഇടത്-വലത് മുന്നണികൾക്ക് താൽപര്യമില്ല. സംസ്ഥാനത്തെ ആദിവാസി ഊരുകളിൽ ചെലവഴിച്ച പണത്തെ കുറിച്ച് ധവളപത്രം പുറത്തിറക്കണം. ഷുഹൈബ് വധത്തിൽ അന്വേഷണം അട്ടിമറിച്ചു. ഇതിനെതിരെ സമരം ചെയ്ത കെ. സുധാകരനെയും കോൺഗ്രസിനെയും വിജിലൻസ് കേസുകൾ കാണിച്ച് സി.പി.എം ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു. ഒ. രാജഗോപാൽ എം.എൽ.എ, പി.എസ്. ശ്രീധരൻ പിള്ള, ശോഭ സുരേന്ദ്രൻ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.