നെല്ല് സംഭരണം ഊര്‍ജിതപ്പെടുത്തും ^സപ്ലൈകോ

നെല്ല് സംഭരണം ഊര്‍ജിതപ്പെടുത്തും -സപ്ലൈകോ കൊച്ചി: സംസ്ഥാനത്ത് രണ്ടാം വിളവെടുപ്പുമായി ബന്ധപ്പെട്ട് നെല്ല് സംഭരണ നടപടികൾ ഊർജിതപ്പെടുത്താൻ സപ്ലൈകോ തീരുമാനം. മില്ലുടമകളുമായി നടന്ന ചർച്ചയിലാണ് തീരുമാനമെന്ന് സി.എം.ഡി എ.പി.എം. മുഹമ്മദ് ഹനീഷ് അറിയിച്ചു. സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നിർദേശിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സംഭരണം. കർഷകരിൽനിന്ന് എടുക്കുന്ന നെല്ലിൽ ക്വിൻറലിന് മൂന്ന് കിലോ വരെയുള്ള പതിരിന് കിഴിവ് വരുത്തില്ല. നെല്ലി​െൻറ ഗുണനിലവാരം സംബന്ധിച്ച തർക്കങ്ങൾ അതത് സ്ഥലങ്ങളിലെ പഞ്ചായത്ത് പ്രസിഡൻറുമാർ, പാഡി മാർക്കറ്റിങ് ഓഫിസർമാർ, കൃഷി ഓഫിസർമാർ, മില്ലുടമകൾ, കർഷകർ എന്നിവരടങ്ങുന്ന സമിതി പരിഹരിക്കും. മുഹമ്മദ് ഹനീഷിനെ കൂടാതെ ജനറൽ മാനേജർ കെ. വേണുഗോപാൽ, മാനേജർ എൻ. രഘുനാഥ്, മില്ലുടമകളുടെ സംഘടന ഭാരവാഹികളായ കെ.കെ. കർണൻ, എ. സുരേന്ദ്രൻ, വർക്കി പീറ്റർ, ബാലസുബ്രഹ്മണ്യം, പോൾ തോമസ്, കെ.വി. രമേശൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.