ബാസ്​റ്റ്യൻ ബംഗ്ലാവ് കൊച്ചിയുടെ ചരിത്രസാക്ഷ്യമാക്കി മാറ്റും ^മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

ബാസ്റ്റ്യൻ ബംഗ്ലാവ് കൊച്ചിയുടെ ചരിത്രസാക്ഷ്യമാക്കി മാറ്റും -മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി കൊച്ചി: ബാസ്റ്റ്യൻ ബംഗ്ലാവ് കൊച്ചിയുടെ ചരിത്രസാക്ഷ്യമാക്കി മാറ്റുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. ജില്ല പൈതൃക മ്യൂസിയമായ ബാസ്റ്റ്യൻ ബംഗ്ലാവ് പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നതിനെക്കുറിച്ച കൂടിയാലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡച്ച്-പോര്‍ചുഗീസ്-ബ്രിട്ടീഷ് അധിനിവേശത്തിന് സാക്ഷ്യംവഹിച്ചതാണ് ഫോര്‍ട്ട്കൊച്ചിയും മട്ടാഞ്ചേരിയും. പൗരാണിക വാണിജ്യനഗരം എന്ന രീതിയിലും ഈ പ്രദേശത്തിന് പ്രാധാന്യമുണ്ട്. വിവിധ സമുദായങ്ങളുടെ സംസ്‌കാര സമന്വയത്തി​െൻറ അന്തരീക്ഷവും പ്രദേശത്തുണ്ട്. ഇത്തരത്തില്‍ എല്ലാ സാംസ്‌കാരിക സമന്വയങ്ങളുടെയും അന്തരീക്ഷം ഉള്‍ക്കൊള്ളുന്ന ഒന്നായിരിക്കും ബാസ്റ്റ്യൻ ബംഗ്ലാവ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള മ്യൂസിയമാക്കി ബാസ്റ്റ്യൻ ബംഗ്ലാവിനെ ഉയര്‍ത്താന്‍ കൂടുതല്‍ സജ്ജീകരണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പൂര്‍ണമായ സജ്ജീകരണങ്ങളോടെ അടുത്ത ബിനാെലക്ക് മുമ്പ് ബാസ്റ്റ്യൻ ബംഗ്ലാവ് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടികളെടുക്കണമെന്ന് കെ.ജെ. മാക്‌സി എം.എല്‍.എ പറഞ്ഞു. ഫോര്‍ട്ട്കൊച്ചിയുടെ ചരിത്രം നാളത്തെ തലമുറക്ക് പകര്‍ന്നുതരാനാവുന്ന വിധത്തില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിവേണം മ്യൂസിയം സജ്ജീകരിക്കാനെന്ന് ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പറഞ്ഞു. ഫോര്‍ട്ട്കൊച്ചി- മട്ടാഞ്ചേരി പ്രദേശത്തി​െൻറ പ്രാധാന്യവും ചരിത്രവും ഏകോപിപ്പിച്ച് പ്രദര്‍ശിപ്പിക്കുന്ന ഒരുകേന്ദ്രമെന്ന നിലക്ക് ബംഗ്ലാവിനെ മാറ്റണമെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. പ്രദേശത്തെ ജലസമ്പത്തും കായലും ഉപയോഗിച്ച് യാത്രസൗകര്യം വർധിപ്പിക്കണം. പൗരാണികനഗരം എന്ന രീതിയില്‍ ഫോര്‍ട്ട്കൊച്ചിയുടെ പ്രാധാന്യം എടുത്തുപറയുന്നതായിരിക്കണം മ്യൂസിയമെന്നും അഭിപ്രായമുയര്‍ന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. വി. വേണു, കൗണ്‍സിലര്‍മാരായ ഷൈനി മാത്യു, ബേസില്‍, ബെനഡിക്ട് ഫെര്‍ണാണ്ടസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ആര്‍ക്കിയോളജി ഡയറക്ടര്‍ ജെ. റജികുമാര്‍, പുരാരേഖ വകുപ്പ് ഡയറക്ടര്‍ പി. ബിജു, കേരള മ്യൂസിയം ഹിസ്റ്ററി ആന്‍ഡ് ഹെറിറ്റേജ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ചന്ദ്രന്‍പിള്ള, ബാസ്റ്റ്യൻ ബംഗ്ലാവ് ചാര്‍ജ് ഓഫിസര്‍ ആര്‍. ജയശ്രീ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.