ജല അതോറിറ്റി കോൺട്രാക്ടേഴ്സ് യൂനിയൻ ജില്ല കൺവെൻഷൻ

കൊച്ചി: കേരള ജല അതോറിറ്റി കോണ്‍ട്രാക്ടേഴ്‌സ് യൂനിയ​െൻറ പ്രഥമ ജില്ല കണ്‍വെന്‍ഷന്‍ ശനിയാഴ്ച എറണാകുളം വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഉച്ചക്ക് രണ്ടിന് ഡോ. എ. നീലലോഹിതദാസന്‍ നാടാര്‍ ഉദ്ഘാടനം ചെയ്യും. യൂനിയന്‍ ജില്ല പ്രസിഡൻറ് എന്‍.സി. സുഭാഷ് അധ്യക്ഷത വഹിക്കും. ഹൈബി ഈഡൻ എം.എൽ.എ മുഖ്യാതിഥിയാകും. ജോസ് തെറ്റയിൽ മുഖ്യപ്രഭാഷണം നടത്തും. സ്വാഗതസംഘം ചെയര്‍മാന്‍ എൻ.യു. ജോൺകുട്ടി അംഗത്വ വിതരണം ഉദ്ഘാടനം ചെയ്യും. എന്‍.യു. ജോണ്‍കുട്ടി, ജനറല്‍ കണ്‍വീനര്‍ അലോഷ്യസ് കൊള്ളന്നൂര്‍, യൂനിയൻ ജില്ല പ്രസിഡൻറ് എന്‍.സി. സുഭാഷ്, ജനറല്‍ സെക്രട്ടറി ടി.എം. ശ്രീജിത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.