ദേശീയഗാനത്തെ അപമാനിക്കൽ: നടപടി ആവശ്യപ്പെട്ട്​ പരാതി

മൂവാറ്റുപുഴ: നിർമല കോളജ് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറിയും ഏരിയ കമ്മിറ്റി അംഗവുമായ അസ്ലം ദേശീയഗാനെത്ത അവഹേളിച്ചതിെനതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ ഡിവൈ.എസ്.പിക്ക് കെ.എസ്.യു പരാതി നൽകി. വിഡിയോ ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ നിരത്തിയാണ് പരാതി നൽകിയത്. നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് കെ.എസ്.യു ജില്ല സെക്രട്ടറി റംഷാദ് റഫീഖ് പറഞ്ഞു. അസ്ലമിനെതിരെ നിയമനടപടി വേണമെന്നും എസ്.എഫ്.ഐ നിലപാട് വ്യക്തമാക്കണമെന്നും കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.