ആതുരാലയത്തിലെ രോഗീസൗഹൃദ കൂട്ടായ്​മക്ക്​ 10വയസ്സ്​​

അമ്പലപ്പുഴ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അശരണർക്ക് സാന്ത്വനമേകുന്ന രോഗീസൗഹൃദ കൂട്ടായ്മക്ക് 10വയസ്സ്. ഫ്രൻഡ്സ് ഓഫ് പേഷ്യൻറ്സ് എന്ന സംഘടനപ്രവർത്തകർ ലാഭ-നഷ്ട കണക്കുകളല്ല, രോഗികളുടെ സംതൃപ്തിയും ക്ഷേമവുമാണ് ബാലൻസ് ഷീറ്റായി കാണുന്നത്. ആംബുലൻസ്‌ ഡ്രൈവറായിരുന്ന കെ.എ. അമീർ ആശുപത്രിയിൽ കണ്ട നൊമ്പരപ്പെടുത്തുന്ന കാഴ്ചയിൽനിന്നാണ് കൂട്ടായ്മയുടെ തുടക്കം. സേവനസന്നദ്ധരായ നാല് യുവാക്കളെ സംഘടിപ്പിച്ചാണ് സംഘടനക്ക് രൂപംനൽകിയത്. ഇന്ന് നിരവധി പേർ സംഘടനയിലുണ്ട്. ആശുപത്രിക്കിടക്കയിൽ ഒറ്റപ്പെട്ടവർക്ക് ഭക്ഷണം, മരുന്ന്, വസ്ത്രം, രക്തദാനം, കൂട്ടിരിപ്പ് തുടങ്ങിയവയാണ് സംഘടനയുടെ സേവനങ്ങൾ. ഹർത്താൽ സമയങ്ങളിലും ആഘോഷ ദിവസങ്ങളിലും രോഗികൾക്ക് ഭക്ഷണം എത്തിച്ച് നൽകും. വാഹനാപകടത്തിൽപെട്ട് എത്തുന്നവർക്ക് എക്സ്റേ, സ്കാനിങ്, എം.ആർ.ഐ തുടങ്ങിയ ചികിത്സ സഹായങ്ങൾ ചെയ്തുകൊടുക്കും. സംഘടനയുടെ വനിത കൂട്ടായ്മയും സജീവമാണ്. ജന്മന കാഴ്ചവൈകല്യം നേരിടുന്ന കോടംതുരുത്ത് സ്വദേശി ഷിജിൻ എന്ന യുവാവിന് സംഘടനയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം സ്റ്റേഷനറി കട ഒരുക്കിനൽകിയിരുന്നു. മന്ത്രി പി. തിലോത്തമനാണ് ഉദ്ഘാടനം നിർവഹിച്ചത്. കൂലിപ്പണിക്കാരായ ചെറുപ്പക്കാർ ചെറിയ വരുമാനത്തിൽനിന്ന് മിച്ചംപിടിച്ചാണ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത്. കാരുണ്യമതികളുടെ സഹായവും തങ്ങൾ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു. സായാഹ്ന ധർണ നടത്തി കുട്ടനാട്: സ്വാശ്രയസംഘങ്ങളുടെ മറവിൽ കുട്ടനാടൻ കാർഷികജനതയെ ഫാ. പീലിയാനിക്കൽ വഞ്ചിച്ചെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി കുട്ടനാട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. സംസ്ഥാന സെക്രട്ടറി തെേക്കടം സുദർശൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡൻറ് കെ.പി. സുകുമാരൻ അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന സഹസംഘടന സെക്രട്ടറി വി. സുശികുമാർ, സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട്, ജില്ല പ്രസിഡൻറ് ജി. ബാലഗോപാൽ, ജനറൽ സെക്രട്ടറി സി.എൻ. ജിനു, താലൂക്ക് ഭാരവാഹികളായ എസ്. സുനീഷ്, കെ. ദീമോൻ, പി.എം. ബിജു, ഉദയകുമാർ, സുരേന്ദ്രൻ, സജയൻ, രാജേഷ് കുമാർ എന്നിവർ സംസാരിച്ചു. ധർണ നടത്തി ആലപ്പുഴ: ആദിവാസി യുവാവ് മധുവി​െൻറ കൊലയാളികളെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ പ്രതിരോധസമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധപ്രകടനവും ധർണയും നടത്തി. ജില്ല പ്രസിഡൻറ് മാത്യു വേളങ്ങാടൻ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി എസ്. സീതിലാൽ അധ്യക്ഷത വഹിച്ചു. ഒ. ഹാരിസ്, ടി.ബി. വിശ്വനാഥൻ, ബി. ദിലീപൻ, ടി. മുരളി, ആർ. പാർഥസാരഥി വർമ, എം.എ. ബിന്ദു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.