ചതയദിനാഘോഷം: ഒരുക്കം ആരംഭിച്ചു

ചെങ്ങന്നൂർ: ശ്രീനാരായണഗുരുവി​െൻറ 164ാം ജന്മ ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂനിയ​െൻറ നേതൃത്വത്തിൽ ആരംഭിച്ചു. ആഗസ്റ്റ് 27ന് ചെങ്ങന്നൂരിൽ 11 മേഖലയിൽ ചതയദിനാഘോഷ യാത്രകൾ നടക്കും. യൂനിയനിലെ ശാഖ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറിമാർ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ യൂനിയൻ ചെയർമാൻ അനിൽ പി. ശ്രീരംഗം അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിജീഷ് മേടയിൽ, കൺവീനർ സുനിൽ വള്ളിയിൽ, മോഹൻ കൊഴുവല്ലൂർ, ഇ.എൻ. മനോഹരൻ, എസ്. ദേവരാജൻ എന്നിവർ സംസാരിച്ചു. ചതയദിനാഘോഷങ്ങളുടെ ഭാഗമായുള്ള മേഖലതല യോഗങ്ങൾ 23 മുതൽ 30വരെ നടക്കുമെന്ന് യൂനിയൻ കൺവീനർ സുനിൽ വള്ളിയിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.