ചെങ്ങന്നൂർ: എം.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചു. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മുളക്കുഴ പള്ളിപ്പടി ജങ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്ക് പോയ കയ്പമംഗലം ഡിപ്പോയിലെ കെ.എസ്.ആർ.ടി.സി ബസും പന്തളം ഭാഗത്തേക്ക് പോയ ലോറിയുമാണ് കൂട്ടിയിടിച്ചത്. ആർക്കും പരിക്കില്ല. അപകടത്തെത്തുടർന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. എഴുത്തുപെട്ടി പദ്ധതി ഉദ്ഘാടനം ഇന്ന് ചെങ്ങന്നൂർ: മുളക്കുഴ അരീക്കര ശ്രീനാരായണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ അരീക്കര എസ്.എൻ.ഡി.പി സ്കൂളിൽ എഴുത്തുപെട്ടി പദ്ധതി ബുധനാഴ്ച ഉച്ചക്ക് 2.30ന് ഉദ്ഘാടനം ചെയ്യും. കുട്ടികളിൽ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ഈ പദ്ധതിയിൽ കുട്ടികൾക്ക് വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയാറാക്കി പെട്ടിയിൽ സൂക്ഷിക്കാം. എല്ലാ മാസവും ഇത് പരിശോധിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുമെന്നും ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു. പഠനോപകരണ വിതരണം ഹരിപ്പാട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് ഹരിപ്പാട് യൂനിറ്റിെൻറ ജീവകാരുണ്യ പ്രവർത്തനത്തിെൻറ ഭാഗമായി കാർത്തികപ്പള്ളി, പള്ളിപ്പാട്, കുമാരപുരം തുടങ്ങിയ ഭാഗങ്ങളിലെ യു.പി സ്കൂളുകളിൽ പഠനോപകരങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം ചിങ്ങോലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എച്ച്. നിയാസ് നിർവഹിച്ചു. യൂനിറ്റ് പ്രസിഡൻറ് വി.സി. ഉദയകുമാർ അധ്യക്ഷത വഹിച്ചു. യൂനിറ്റ് ജനറൽ സെക്രട്ടറി ഐ. ഹലീൽ, താലൂക്ക് പ്രസിഡൻറ് പി. സുരേഷ് റാവു, യൂത്ത് വിങ് പ്രസിഡൻറ് സജീദ് ഗായൽ പി.ടി.എ പ്രസിഡൻറ് ബി. കൃഷ്ണകുമാർ, ഹെഡ്മാസ്റ്റർ ശിവദാസൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.