കൊച്ചി: യോഗ അസോസിയേഷന്‍ ഓഫ് കേരളയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര യോഗദിനാചരണത്തിെൻറ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നിര്‍വഹിക്കുമെന്ന് ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എറണാകുളം ജില്ലയിലെ 26 യോഗക്ലബുകളില്‍ നിന്നുള്ള 1115 പഠിതാക്കള്‍ അണിനിരക്കുന്ന യോഗപ്രദര്‍ശനവും ഇതിെൻറ ഭാഗമായി നടക്കും. മാസങ്ങള്‍ക്കുമുമ്പേ വിവിധ കേന്ദ്രങ്ങളിലായി യോഗപ്രദര്ശനത്തിെൻറ പരിശീലന പരിപാടി ആരംഭിച്ചിരുന്നു. ഉദ്ഘാടനച്ചടങ്ങിന് മുന്നോടിയായി ഉച്ചക്ക് രണ്ടിന് യോഗപ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍ ഒന്നിച്ച് പരിശീലനം നടത്തും. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന യോഗപ്രദര്‍ശനം 40 മിനിറ്റ് നീളും. കായിക മന്ത്രി എ.സി. മൊയ്തീന്‍, സി.പി.എം ജില്ല സെക്രട്ടറി പി. രാജീവ്, ജി.സി.ഡി.എ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, യോഗ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡൻറ് അഡ്വ. ബി. ബാലചന്ദ്രന്‍, എം.പി. പത്രോസ് എന്നിവർ പങ്കെടുക്കും. യോഗദിനത്തിെൻറ ഭാഗമായി എല്ലാ ജില്ലയിലും സെമിനാറുകള്‍ നടത്തും. യോഗ അസോസിയേഷന്‍ ഓഫ് കേരള സംസ്ഥാന പ്രസിഡൻറ് അഡ്വ. ബി.ബാലചന്ദ്രന്‍, എം.പി. പത്രോസ്, ജില്ല കണ്‍വീനര്‍ രാജേന്ദ്രന്‍ എന്നിവർ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.