ജ്യൂസ് കുടിച്ച വിദ്യാര്‍ഥി മരിച്ച കേസ്​ സി.ബി.​െഎ അന്വേഷിക്കണമെന്ന്​ പിതാവ്​

കൊച്ചി: കൊല്ലം പുനലൂരില്‍ ബേക്കറിയില്‍നിന്ന് വാങ്ങിയ ജ്യൂസ് കുടിച്ചയുടന്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് പിതാവി​െൻറ ഹരജി. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്നും എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കുന്ന കേസ് സി.ബി.ഐക്ക് കൈമാറണമെന്നുമാവശ്യപ്പെട്ട് പിതാവ് സുധീന്ദ്രപ്രസാദാണ് ഹരജി നൽകിയിരിക്കുന്നത്. 2011 മാര്‍ച്ച് 23നാണ് കേസിന് ആസ്പദമായ സംഭവം. എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞതി​െൻറ സന്തോഷം പങ്കുവെക്കാന്‍ ഹരജിക്കാര​െൻറ മകൻ റാണാ പ്രതാപും സുഹൃത്തുക്കളും വൈകീട്ട് 3.30ന് ജ്യൂസ് വാങ്ങി കുടിച്ചെന്നും 4.30ഓടെ റാണാ പ്രതാപ് മരിച്ചെന്നുമാണ് കേസ്. ഈ കേസ് ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കണമെന്ന് 2017 നവംബര്‍ 20നാണ് ഹൈകോടതി ഉത്തരവിട്ടത്. മകനെ വിഷം കൊടുത്ത് കൊന്നതാകാമെന്ന് പൊലീസ് സര്‍ജന്‍ റിപ്പോർട്ട് നല്‍കിയെങ്കിലും ആത്മഹത്യ ചെയ്‌തെന്ന് കോടതിയെ പൊലീസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഹരജിയിൽ പറയുന്നു. കോടതി ഇടപെട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസ് തയാറാകുന്നില്ല. നഷ്ടപരിഹാരമായി 25 ലക്ഷം അനുവദിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.