നെടുമ്പാശ്ശേരി: സാറ്റലൈറ്റ് ഫോണുമായി വിമാനത്താവളത്തിൽ വിദേശ വനിത പിടിയിൽ. ജർമൻ സ്വദേശിനിയായ ഗുലുത്താൻ കൊലൈയാണ് (41) പിടിയിലായത്. ടൂർ ഓപറേറ്ററായ ഇവർ ട്രക്കിങ് നടത്തുമ്പോൾ വനമേഖലയിലും മറ്റും ഉപയോഗിക്കാനാണ് ഇത് കൊണ്ടുവന്നതെന്നാണ് പറയുന്നത്. മൂന്നാർ, കുമളി പ്രദേശങ്ങളിൽ ഇവർ തങ്ങിയിരുന്നു. ബുധനാഴ്ച ഇവരെ അങ്കമാലി കോടതിയിൽ ഹാജരാക്കും. ഇന്ത്യയിൽ സാറ്റലൈറ്റ് ഫോൺ ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.