ഏറാൻമൂളികളായി പാർട്ടി നേതൃത്വം മാറുന്ന നിലപാട് തിരുത്തണം -കെ.എസ്.യു കൊച്ചി: ഘടകകക്ഷികളുടെ ഏറാൻമൂളികളായി മാറുന്ന നിലപാട് പാർട്ടി നേതൃത്വം തിരുത്തണമെന്ന് കെ.എസ്.യു ജില്ല പ്രസിഡൻറ് അലോഷ്യസ് സേവ്യർ. മുന്നണി ശക്തിപ്പെടുത്താൻ നേതൃത്വം തിരക്കുകൂട്ടുമ്പോൾ പാർട്ടി ക്ഷയിക്കുകയാണെന്ന് മനസ്സിലാക്കണം. രാജ്യസഭയിലേക്ക് മത്സരിക്കാൻ കോൺഗ്രസിൽ ഊർജസ്വലമായ യുവതലമുറ ഉണ്ടെന്ന വസ്തുതപോലും നേതൃത്വം പരിഗണിച്ചില്ല. പാർട്ടിയെ വെൻറിലേറ്ററിൽ ആക്കാനുള്ള മത്സരത്തിലാണ് നേതൃത്വം. പാർട്ടിപ്രവർത്തകരെ വെറും കാലാൾപ്പടകളായി മാത്രം നോക്കിക്കണ്ടാൽ അതിെൻറ പ്രത്യാഘാതം വലുതായിരിക്കും. എന്തിെൻറ പേരിലാെണങ്കിലും പ്രവർത്തകരുടെ വികാരം മനസ്സിലാക്കാതെയുള്ള ശൈലി തിരുത്തപ്പെടേണ്ടതാണ്. കെ.എസ്.യു ആരംഭകാലം തൊട്ട് സ്വതന്ത്ര നിലപാടുകൾ എടുത്ത പ്രസ്ഥാനമാണ്. ആ ശൈലിയിൽതന്നെ ഇന്നും ക്ഷുഭിത നിലപാട് എടുക്കാൻ കെ.എസ്.യു മറന്നിട്ടില്ലെന്ന് നേതൃത്വം തിരിച്ചറിയണമെന്നും സംയുക്ത പത്രപ്രസ്താവനയിൽ നേതാക്കന്മാരായ എസ്. ഭാഗ്യനാഥ്, പി.എച്ച്. അസ്‌ലം, ഷാരോൺ പനക്കൽ, എസ്. സുചിത്ര, സഫൽ വലിയവീടൻ, ബ്രൈറ്റ് കുര്യൻ, ബിലാൽ കടവിൽ എന്നിവർ പറഞ്ഞു. കുസാറ്റിൽ വാക്-ഇൻ ഇൻറർവ്യൂ കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല അഡ്വാൻസ്ഡ് മെറ്റീരിയൽസ് കേന്ദ്രത്തിൽ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്് സ്പോൺസർ ചെയ്യുന്ന തിൻ ഫിലിം സൗരോർജ ബാറ്ററിയുമായി ബന്ധപ്പെട്ട േപ്രാജക്ടിൽ ജൂനിയർ റിസർച് ഫെല്ലോയുടെ ഒഴിവിലേക്ക് വാക്-ഇൻ ഇൻറർവ്യൂ 25ന് രാവിലെ 11ന് നടത്തുന്നു. ഫെല്ലോഷിപ് തുക 25,000 രൂപ + (16 എച്ച്.ആർ.എ). ഫിസിക്സിലോ മെറ്റീരിയൽ സയൻസിലോ ഉള്ള ബിരുദാനന്തര ബിരുദവും നെറ്റ്, ഗേറ്റ്, ജെസ്ട് തുടങ്ങിയ യോഗ്യതയും ഉള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 2577404, 9447972704. ഇ-മെയിൽ: mkj@cusat.ac.in.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.