മാധ്യമ പുരസ്കാരത്തിന് 18 വരെ അപേക്ഷിക്കാം

കൊച്ചി: കേരള മീഡിയ അക്കാദമിയുടെ 2017ലെ മാധ്യമ അവാർഡുകൾക്കുള്ള അപേക്ഷ 18 വരെ സമർപ്പിക്കാം. 2017 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടുകളാണ് പരിഗണിക്കുന്നത്. ദിനപത്രങ്ങളിലെ മികച്ച എഡിറ്റോറിയലിനുളള വി. കരുണാകരൻ നമ്പ്യാർ അവാർഡ്, മികച്ച അന്വേഷണാത്്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ്, മികച്ച പ്രാദേശിക ലേഖകനുള്ള ഡോ. മൂർക്കന്നൂർ നാരായണൻ അവാർഡ്, മികച്ച ഹ്യൂമൻ ഇൻററസ്റ്റ് സ്േറ്റാറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ്, മികച്ച ന്യൂസ് ഫോട്ടോഗ്രാഫർക്കുള്ള അക്കാദമി അവാർഡ്, ദൃശ്യമാധ്യമ രംഗത്തെ മികച്ച പ്രവർത്തനത്തിനുള്ള അക്കാദമി അവാർഡ് എന്നിവക്കാണ് എൻട്രി ക്ഷണിക്കുന്നത്. 2017ലെ ദൃശ്യമാധ്യമപ്രവർത്തകനുള്ള അവാർഡിന് േപ്രക്ഷകർക്കും പേര് നിർേദശിക്കാം. ഏത് മേഖലയിലെ ഏത് േപ്രാഗ്രാമാണ് ശിപാർശ ചെയ്യുന്നതെന്ന് രേഖപ്പെടുത്തണം. അക്കാദമിയുടെ വിലാസത്തിലോ keralamediaacademy.gov @gmail.com എന്ന ഇ-മെയിലിലോ ശിപാർശ അയക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.