മൂവാറ്റുപുഴ: വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂൾ ഹെെടെക് ആക്കുന്നതിെൻറ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ. ജെ. പ്രസാദ് നിർവഹിക്കുമെന്ന് സ്കൂൾ മാനേജർ സി.കെ. ഷാജി വാർത്തസമ്മേളനത്തിൽ പറഞ്ഞു. സ്റ്റുഡൻറ്‌സ് ഓട്ടോമേഷൻ സോഫ്റ്റ്വെയറിെൻറ ഉദ്ഘാടനം മുൻ എം.എൽ.എ ഗോപി കോട്ടമുറിക്കൽ നിർവഹിക്കും. മുഴുവന്നൂർ പഞ്ചായത്ത് പ്രസിഡൻറ് അമ്മുക്കുട്ടി സുദർശൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്തംഗം ജോർജ് ഇടപ്പരത്തി മുഖ്യപ്രഭാഷണം നടത്തും. അഞ്ച് മുതൽ 12 വരെ ക്ലാസുകളിലായി 2000ൽ അധികം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു. കഴിഞ്ഞ എസ്.എസ്.എൽ.സിക്ക് പരീക്ഷയെഴുതിയ 295 വിദ്യാർഥികളും വിജയിച്ചു. ഹയർ സെക്കൻഡറിയിൽ 98% വിജയം നേടി. വിശാലമായ കളിസ്ഥലം, സുസജ്ജമായ ലാബുകൾ, കമ്പ്യൂട്ടർ ലാബ്, ഗേൾ ഫ്രണ്ട്‌ലി ടോയ്‌ലറ്റുകൾ, സോളാർ ലൈറ്റുകൾ, ലൈബ്രറി, സ്‌കൂൾ സഹകരണ സംഘം തുടങ്ങിയവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു. പ്രിൻസിപ്പൽ അനിത കെ. നായർ, പി.ടി.എ പ്രസിഡൻറ് കെ.കെ. സോമൻ, അധ്യാപകൻ പ്രജിത് ഒ. കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.