ചേര്‍ത്തല: രാഷ്ട്രീയക്കാരുൾപ്പെട്ട കൊളീജിയം ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് കോട്ടം വരുത്താൻ ഇടനൽകുന്നതാണെന്ന് റിട്ട. ജസ്റ്റിസ് ബി.കെ. കെമാൽ പാഷ പറഞ്ഞു. 'ഇന്ത്യൻ ജുഡീഷ്യറിയും രാഷ്ട്രീയവും' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജഡ്ജിമാരെ നിയമിക്കുന്നതിന് സ്വതന്ത്ര നിയമന കമീഷൻ രൂപവത്കരിക്കണം. വിരമിച്ച ജഡ്ജിമാരെ ഉൾപ്പെടുത്തി വിപുലമായ കമ്മിറ്റി രൂപവത്കരിച്ച് ഒാരോരുത്തരെയും കൂടിക്കാഴ്ച നടത്തി തയാറാക്കുന്ന പട്ടികയിൽനിന്ന് നിയമനം നടത്തുകയാവും ഉചിതമെന്നും അദ്ദേഹം നിർദേശിച്ചു. സമൂഹം അംഗീകരിക്കുന്നതും കഴിവുള്ളവരുമായവരെ ഇത്തരത്തിൽ കണ്ടെത്താൻ കഴിയും. സാമ്പത്തിക സ്വാതന്ത്ര്യവും ജുഡീഷ്യറിക്ക് ആവശ്യമാണ്. ബജറ്റ് വിഹിതമില്ലാതെ ജുഡീഷ്യറിക്ക് ഒന്നും ചെയ്യാനാവില്ല. മൊട്ടുസൂചി വാങ്ങണമെങ്കിൽ പോലും സർക്കാറിന് മുന്നിൽ കൈനീട്ടണം. വിരമിക്കുന്ന ജഡ്ജിമാർ ശമ്പളം പറ്റുന്ന സർക്കാർ ജോലികളിൽ പോവുന്നത് തടയണം. കോടതിയിൽ നടക്കുന്ന ഭൂരിഭാഗം കേസുകളിലും കക്ഷിയാണ് സർക്കാർ. സർക്കാറിെൻറ ഇഷ്ടക്കേടിന് ഇടയാവാതെ വിധി പറയാൻ കാരണമാകുമെന്ന ആക്ഷേപം തള്ളിക്കളയാവുന്നതല്ല. നിയമ നിർമാണം നടത്തുന്ന ജനപ്രതിനിധികൾക്കും കുറഞ്ഞ യോഗ്യത നിശ്ചയിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്. നിലവിൽ ഒരു പ്യൂണിന് പോലും കുറഞ്ഞ യോഗ്യത ആവശ്യമാണ്. നമ്മെ ഭരിക്കുന്നവരുടെ യോഗ്യതക്കും പ്രാധാന്യമുണ്ട്. സമൂഹത്തിലെ പിന്നാക്കക്കാർക്ക് ജുഡീഷ്യറി പ്രത്യേക പരിഗണന നൽകാറുണ്ട്. ഇത് ജഡ്ജിയുടെ വിവേചനാധികാരമാണ്. അതല്ലെങ്കിൽ ജഡ്ജിക്ക് പകരം കമ്പ്യൂട്ടർ മതിയായിരുന്നു. സ്വതന്ത്രമായി അഭിപ്രായം പറയുന്ന തന്നെ കോടതി അലക്ഷ്യത്തിൽ കുടുക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും കെമാൽ പാഷ പറഞ്ഞു. ഓഫിസ് ഉദ്ഘാടനം നാളെ കുട്ടനാട്: കര്‍ഷക കോണ്‍ഗ്രസ് കുട്ടനാട് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസ് ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10ന് മങ്കൊമ്പ് മുണ്ടകത്തില്‍ ബില്‍ഡിങ്ങില്‍ ഡി.സി.സി പ്രസിഡൻറ് എം. ലിജു നിര്‍വഹിക്കും. നിയോജക മണ്ഡലം പ്രസിഡൻറ് കെ. സജീവ് അധ്യക്ഷത വഹിക്കും. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡൻറ് ലാൽ വര്‍ഗീസ് കല്‍പകവാടി മുഖ്യപ്രഭാഷണം നടത്തും. വിത്തിെൻറ സബ്‌സിഡി 80 രൂപയായും പ്രൊഡക്ഷന്‍ ബോണസ് ഏക്കറിന് 600 രൂപയായും ഉയര്‍ത്തണം. കര്‍ഷക പെന്‍ഷന്‍ വിതരണത്തിന് സാമ്പത്തിക മാനദണ്ഡം ഏര്‍പ്പെടുത്തിയ തീരുമാനവും തണ്ണീര്‍മുക്കം ബണ്ട് വര്‍ഷം മുഴുവന്‍ തുറന്നിടുന്നതിനുള്ള നീക്കവും പുനഃപരിശോധിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കര്‍ഷക കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് കെ. സജീവ്, ജില്ല ജനറല്‍ സെക്രട്ടറി സിബി മൂലംകുന്നം, നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് പി.ആര്‍. മനോജ്, സെക്രട്ടറിമാരായ എ.കെ. ഷംസുധന്‍, എ.കെ. സോമനാഥന്‍ എന്നിവര്‍ പെങ്കടുത്തു. തഹസില്‍ദാര്‍ക്ക് യാത്രയയപ്പ് നൽകി ചേര്‍ത്തല: സര്‍വിസില്‍നിന്നും വിരമിച്ച തഹസില്‍ദാര്‍ പി.എം. മുഹമ്മദ് ഷെരീഫിന് താലൂക്ക് വികസന സമിതിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. സമ്മേളനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു. എ.എം. ആരിഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. നിയുക്ത തഹസില്‍ദാര്‍ ടി.യു. ജോണ്‍, എസ്.ടി. ശ്യാമളകുമാരി, ജോര്‍ജ് ജോസഫ്, എം.ഇ. രാമചന്ദ്രന്‍ നായര്‍, പി.എസ്. ഗോപിനാഥ പിള്ള, സി.വി. തോമസ്, കെ.എല്‍. അജിത്, ആര്‍. ശശിധരന്‍, കെ. സൂര്യദാസ്, പി.കെ. ഫസലുദ്ദീന്‍, ആസിഫ് അലി, വി. തങ്കച്ചന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.