മൂവാറ്റുപുഴ: ഒരു നാടിെൻറ സ്നേഹാദരം പെയ്തിറങ്ങിയ ചടങ്ങിൽ എറണാകുളം ജില്ലയിലെ പ്രഥമ അക്ഷരവീടിെൻറ നിർമാണത്തിന് തുടക്കം. ഇന്ത്യയിലെ ആദ്യ സാക്ഷര ഗ്രാമമായ പോത്താനിക്കാടിന് കായിക കേരളത്തിെൻറ ഭൂപടത്തിൽ ഇടം നൽകിയ ഹൈജംപ് താരം ജിനു മരിയ മാനുവലിന് നിർമിക്കുന്ന 'ഒ' അക്ഷരവീടിെൻറ ശിലാഫലകം കൈമാറലും നിർമാണോദ്ഘാടനവും ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. കായിക ലോകത്തേക്ക് കൈ പിടിച്ചുയർത്തിയ പുളിന്താനം സ്കൂളിലെ കായിക അധ്യാപിക റോസ് മനിയയുടെയും മറ്റു പ്രമുഖ വ്യക്തിത്വങ്ങളുടെയും സാന്നിധ്യത്തിലാണ് ജിനു ശിലാഫലകം ഏറ്റുവാങ്ങിയത്. മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യും ധനവിനിമയ രംഗത്തെ ആഗോള സ്ഥാപനമായ യു.എ.ഇ എക്സ്ചേഞ്ചും ആരോഗ്യ മേഖലയിലെ ഇൻറർനാഷനൽ ബ്രാൻഡ് ആയ എൻ.എം. സി ഗ്രൂപ്പും സംയുക്തമായാണ് അക്ഷര വീട് പദ്ധതി നടപ്പാക്കുന്നത്. മലയാളത്തിലെ 51 അക്ഷരങ്ങളെ പ്രതിനിധാനംചെയ്ത് നടപ്പാക്കുന്ന പദ്ധതിയിൽ പതിനൊന്നാമത്തെ വീട് 'ഒ' എന്ന അക്ഷരത്തിലാണ് ജിനു മരിയക്ക് സമ്മാനിക്കുന്നത്. ബോബി അലോഷ്യസിന് ശേഷം ഹൈജംപിൽ 1.80 മീറ്റർ മറികടന്ന ആദ്യ മലയാളി താരവും കഴിഞ്ഞ രണ്ടു വർഷവും ദേശീയ അത്ലറ്റിക് ഓപൺ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ ജേതാവുമായ ജിനുവിനുള്ള ആദരമായാണ് അക്ഷര വീട് നൽകുന്നത്. പോത്താനിക്കാട് പുളിന്താനം മാണി-ഡോളി ദമ്പതികളുടെ മൂന്നു മക്കളിൽ രണ്ടാമത്തെയാളായ ജിനു ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരിയാണ്. 2018 ആഗസ്റ്റിൽ നടക്കുന്ന ഏഷ്യൻ െഗയിംസ് ലക്ഷ്യം െവച്ച് മുന്നേറുന്ന ഈ കായിക താരത്തിന് കരുത്ത് പകരുകയാണ് അക്ഷരവീടിെൻറ ലക്ഷ്യം. എല്ലാവരും തങ്ങളിലേക്ക് ഒതുങ്ങാൻ ശ്രമിക്കുമ്പോൾ ജാതിയുടെയും മതത്തിെൻറയും അതിർവരമ്പുകൾ മായ്ച്ചു കളയുന്നതാണ് ഇത്തരം പദ്ധതികളെന്നും കായിക താരങ്ങൾക്ക് സമൂഹം നൽകുന്ന ഉറപ്പാണ് അക്ഷരവീടെന്നും ജോയ്സ് ജോർജ് എം.പി പറഞ്ഞു. ജിനുവിനും കുടുംബത്തിനും വീട് നിർമിക്കുന്നതിന് സ്ഥലം കണ്ടെത്താൻ മുന്നിൽനിന്ന് പ്രവർത്തിച്ച എൽദോ എബ്രഹാം എം.എൽ.എയാണ് അക്ഷരവീടിെൻറ പ്രഖ്യാപനം നിർവഹിച്ചത്. അന്തർദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചെവക്കുന്നതിന് രാജ്യത്തെ കായിക താരങ്ങൾക്ക് ഒേട്ടറെ കാര്യങ്ങൾ സർക്കാറുകൾ ചെയ്ത് കൊടുക്കേണ്ടതുെണ്ടന്ന് എം.എൽ.എ പറഞ്ഞു. സമൂഹത്തിന് നിരവധി സംഭാവനകൾ നൽകിയ കല- കായിക, സാമൂഹിക മേഖലകളിലുള്ളവർക്കുള്ള സമൂഹത്തിെൻറ തിരിച്ചുനൽകലാണ് അക്ഷര വീട് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മാധ്യമം ജനറൽ മാനേജർ (അഡ്മിൻ) കളത്തിൽ ഫാറൂഖ് പറഞ്ഞു. അമ്മ സെക്രട്ടറി ഇടവേള ബാബു സ്നേഹവീട് സന്ദേശം കൈമാറി. സർക്കാർ സ്ഥലം കൈമാറിയാൽ ഇനിയും നൂറു വീടുകൾ നിർമിക്കാൻ തയാറാെണന്ന് ഇടവേള ബാബു പറഞ്ഞു. പ്രമുഖ വാസ്തുശിൽപിയായ ജി. ശങ്കറാണ് അക്ഷരവീടുകൾ രൂപകൽപന ചെയ്യുന്നത്. മുൻ എം.എൽ.എ ജോസഫ് വാഴക്കൻ, യു.എ.ഇ എക്സ്ചേഞ്ച് മൂവാറ്റുപുഴ ബ്രാഞ്ച് മാനേജർ എസ്. സുജിത് കുമാർ, ജില്ല പഞ്ചായത്ത്അംഗം കെ.ടി. എബ്രഹാം, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സജി കെ.വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിൽസൻ ഇല്ലിക്കൻ, ഒ.ഇ. അബ്ബാസ്, പഞ്ചായത്ത് അംഗം എം.സി. ജേക്കബ്, ഫാ.ആൻറണി പുത്തൻകുളം, ഡോ.മനീഷ്, ഡോ.സോജൻ ലാൽ, ജിനു മരിയ, ഹാബിറ്റാറ്റ് ഗ്രൂപ് എൻജിനീയർ വി.ആർ. സുരേഷ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർപേഴ്സൻ അലക്സി സ്കറിയ സ്വാഗതവും, മാധ്യമം സീനിയർ റീജനൽ മാനേജർ സി.പി. മുഹമ്മദ് നന്ദിയും പറഞ്ഞു .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.