നവവധുവിനെ തട്ടികൊണ്ട്പോകൽ; പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

ആലുവ: നഗരമധ്യത്തിൽ നിന്നും പട്ടാപ്പകൽ നവവധുവിനെ തട്ടികൊണ്ടുപോയ കേസിൽ യുവതിയുടെ ബന്ധുവായ സ്ത്രീ ഉൾപ്പെടെ പിടിയിലായ മൂന്ന് പേരെയും ആലുവ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എടത്തല ശാന്തിഗിരി ആശ്രമത്തിന് സമീപം താമസിക്കുന്ന മുജീബി​െൻറ ഭാര്യ മുഹ്‌സിനയെ (20) തട്ടികൊണ്ടുപോയ കേസിൽ പിതൃസഹോദരി വാഴക്കുളം കിഴക്കേപ്പുര ഷിജി (35), മുൻ കാമുകൻ എടത്തല പേങ്ങാട്ടുശേരി വീട്ടിൽ സെയ്തുകുടി വീട്ടിൽ മുക്താർ (22), എടത്തല പാലൊളി വീട്ടിൽ പോത്ത് തൗഫീക്ക് എന്ന് വിളിക്കുന്ന തൗഫീക്ക് (22) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്. തട്ടികൊണ്ടുപോകുന്നതിനായി ഉപയോഗിച്ച കെ.എൽ-64 4883 മാരുതി റിറ്റ്സ് കാർ എടയപ്പുറത്ത് നിന്നും പൊലീസ് കസ്്റ്റഡിയിലെടുത്തു. കാറും കോടതിയിൽ ഹാജരാക്കി. വരാപ്പുഴയിലെ കസ്്റ്റഡി മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടർന്ന് നിസഹകരണ സമരത്തിലായിരുന്ന പൊലീസ്. ഇതെല്ലാം മറന്ന് ഉണർന്ന് പ്രവർത്തിച്ചതാണ് സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ വഴിയൊരുക്കിയത്. വല്ല്യുമ്മയ്ക്ക് അസുഖമാണെന്നും ആലുവ ജില്ല ആശുപത്രിയിലേക്ക് വരണമെന്നും ഷിജി മുഖേന മുഹ്‌സിനയെ അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് ഭർത്താവി​െൻറ ജ്യേഷ്ഠനും ഭാര്യയ്ക്കുമൊപ്പം മുഹ്‌സിന ആശുപത്രിയിലെത്തി പുറത്ത് സംസാരിച്ചു നിൽക്കവെ മുഹ്‌സിനയെ ഷിജി കാറിലേയ്ക്ക് വലിച്ച് കയറ്റുകയായിരുന്നു. മുഹ്സിനയുടെ കൂടെയുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഈ സമയം മുക്താർ സംഭവ സ്ഥലത്ത് ഉണ്ടായിരുന്നില്ല. പിന്നീടാണ് മുക്താർ കാറിൽ കയറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.