ചാരുംമൂട്: നൂറനാട് ക്ഷേത്രങ്ങളിൽ കവർച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ. പാലമേൽ ഉളവുക്കാട് മാങ്കൂട്ടത്തിൽ തെക്കതിൽ തുളസീഭവനത്തിൽ ബിനുവിനെയാണ് (ബാബുക്കുട്ടൻ -34) നൂറനാട് പൊലീസ് കായംകുളം റെയിൽവേ സ്‌റ്റേഷനിൽനിന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 29നാണ് നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്രം, വാകയിൽ ക്ഷേത്രം എന്നിവിടങ്ങളിലെ വഞ്ചികൾ കുത്തിത്തുറന്ന് മോഷണം നടന്നത്. വാകയിൽ ക്ഷേത്രത്തിന് സമീപത്തെ സെൻറ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലും കവർച്ച ശ്രമം നടന്നിരുന്നു. മുതുകാട്ടുകര ക്ഷേത്രത്തിൽനിന്ന് ഇരുപതിനായിരത്തിലധികം രൂപയും വാകയിൽ ക്ഷേത്രത്തിൽനിന്ന് 5000 രൂപയുമാണ് നഷ്ടമായത്. മുതുകാട്ടുകര ക്ഷേത്രത്തിലെ നിരീക്ഷണ കാമറയിൽനിന്ന് ലഭിച്ച ചിത്രം ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ബിനു നാട്ടിൽനിന്ന് രക്ഷപ്പെടാൻ കായംകുളം റെയിൽവേ സ്‌റ്റേഷനിൽ എത്തുകയായിരുന്നു. പൊലീസിന് രഹസ്യവിവരം കിട്ടിയതിനെത്തുടർന്ന് നൂറനാട് എസ്.ഐ വി. ബിജുവിെൻറ നേതൃത്വത്തിൽ ശനിയാഴ്ച രാവിലെ 6.30ഒാടെയാണ് ഇയാളെ പിടികൂടിയത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ ബിനു ജയിൽശിക്ഷ കഴിഞ്ഞ് ദിവസങ്ങൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. തെളിവെടുപ്പിന് ബിനുവിനെ ക്ഷേത്രത്തിൽ എത്തിച്ചപ്പോൾ പ്രകോപിതരായ നാട്ടുകാർ പ്രതിയുമായി വാക്കേറ്റവും കൈയേറ്റ ശ്രമവും നടന്നു. പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. തുടർന്ന് മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ തെളിവെടുപ്പിന് അടുത്ത ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങും. എസ്.െഎ എം. ശ്രീധരൻ, അഡീഷനൽ എസ്.െഎ പൊന്നപ്പൻ, സീനിയർ പൊലീസ് ഓഫിസർമാരായ ബൈജു, രാജീവ്, സിവിൽ പൊലീസ് ഓഫിസർ രാധാകൃഷ്ണനാചാരി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.