ഓണ്‍ലൈന്‍ അപേക്ഷ തിരുവനന്തപുരം: പുതുതായി അഫിലിയേറ്റ് ചെയ്ത എയ്ഡഡ് കോളജായ തിരുവനന്തപുരം തോന്നയ്ക്കല്‍ ശ്രീസത്യസായ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജില്‍ ബി.എ ഇംഗ്ലീഷ് (30 സീറ്റ്), ബി.കോം. ഫിനാന്‍സ് (40 സീറ്റ്), ബി.എസ്സി ഫിസിക്‌സ് (30 സീറ്റ്) എന്നീ കോഴ്‌സുകള്‍ അനുവദിച്ചു. താൽപര്യമുള്ള വിദ്യാർഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. നിലവില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ക്കും ഈ കോളജും കോഴ്‌സുകളും അപേക്ഷയില്‍ ചേര്‍ക്കാവുന്നതാണ്. പുതുതായി കോളജും കോഴ്‌സും നല്‍കുന്ന വിദ്യാർഥികള്‍ മാറ്റം വരുത്തിയ പുതിയ ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം. ഇതിനായി സര്‍വകലാശാലയിലേക്ക് അപേക്ഷകള്‍ അയക്കേണ്ടതില്ല. തിരുത്തലുകള്‍ക്ക് അവസരം ഒന്നാം വര്‍ഷ ബിരുദ പ്രവേശനത്തിനുളള (2018-19) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ അപേക്ഷയില്‍ അക്കാദമിക് വിവരങ്ങളില്‍ തിരുത്തലുകള്‍ വരുത്താന്‍ വിദ്യാർഥികള്‍ക്ക് അവസരം നല്‍കുന്നു. മേയ് 31 മുതല്‍ ജൂണ്‍ നാലു വരെ തിരുത്തലുകള്‍ വരുത്താം. തിരുത്തലുകള്‍ വരുത്തിക്കഴിഞ്ഞ് Save and Refresh നല്‍കിയശേഷം Submit ചെയ്ത് പുതിയ പ്രിൻറൗട്ട് എടുത്ത് തുടര്‍ഉപയോഗങ്ങള്‍ക്കായി സൂക്ഷിക്കുക. ഇതിനോടകംതന്നെ സ്‌പോർട്‌സ,് കമ്യൂണിറ്റി േക്വാട്ട സീറ്റുകളിലേക്ക് വിവിധ കോളജുകളില്‍ അപേക്ഷ സമര്‍പ്പിച്ച വിദ്യാർഥികള്‍ തിരുത്തലുകള്‍ വരുത്തുന്നുണ്ടെങ്കില്‍ പുതിയ പ്രിൻറൗട്ട് ബന്ധപ്പെട്ട കോളജില്‍/കോളജുകളില്‍ സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ജൂണ്‍ എട്ടിന് അവസാനിക്കും. ഓണ്‍ലൈൻ അപേക്ഷയുടെ പകര്‍പ്പുകള്‍ സര്‍വകലാശാലക്ക് അയക്കേണ്ടതില്ല. സി.ബി.സി.എസ്.എസ് പ്രാക്ടിക്കല്‍/ വൈവവോസി പരീക്ഷകള്‍ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്. ബി.കോം, ബി.എസ്സി-കെമിസ്ട്രി, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ഹോംസയന്‍സ്, സൈക്കോളജി, ജിയോളജി, പോളിമർ കെമിസ്ട്രി, മാത്തമാറ്റിക്‌സ് പ്രാക്ടിക്കലും വൈവവോസിയും ജൂണ്‍ നാലു മുതല്‍ 14 വരെ അതത് കോളജുകളില്‍ നടക്കും. ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.