വാഴ്​സിറ്റി വാർത്തകൾ-2

എം.എസ്.ഡബ്ല്യു പ്രവേശന പരീക്ഷ 2018-2019 അധ്യയനവര്‍ഷത്തേക്കുള്ള എം.എസ്.ഡബ്ല്യു കോഴ്‌സിന് ലയോള കോളജില്‍ പ്രവേശനപരീക്ഷ എഴുതാന്‍ അപേക്ഷിച്ചവരും എന്നാല്‍ യു.ഐ.ടി പിരപ്പന്‍കോട്, യു.ഐ.ടി ആലപ്പുഴ എന്നിവിടങ്ങളിലും പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവരുമായ വിദ്യാർഥികള്‍ പ്രത്യേകമായ അപേക്ഷ ഓണ്‍ലൈന്‍ ആയി (www.admissions.keralauniversity.ac.in) വെബ്‌സൈറ്റില്‍ നിശ്ചിത ഫീസ് സഹിതം രജിസ്റ്റര്‍ ചെയ്യണം. യു.ഐ.ടികളിലേക്ക് പ്രവേശന പരീക്ഷക്കുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനും അപേക്ഷയുടെയും അനുബന്ധരേഖകളുടെയും അസ്സല്‍ പകര്‍പ്പുകള്‍ രജിസ്ട്രാര്‍ക്ക് സമര്‍പ്പിക്കാനുമുള്ള അവസാന തീയതി ജൂണ്‍ 11. പ്രസ്തുത അപേക്ഷകര്‍ക്ക് ലയോള കോളജില്‍ പ്രവേശനപരീക്ഷ എഴുതാം. പ്രവേശനപരീക്ഷയിലെ റാങ്കും അപേക്ഷകരുടെ ഓപ്ഷനും അനുസരിച്ച് യു.ഐ.ടികളിലെ എം.എസ്.ഡബ്ല്യു കോഴ്‌സിന് പ്രവേശനം നല്‍കുന്ന കാര്യം തീരുമാനിക്കാം. ബി.എ മ്യൂസിക് പ്രായോഗികപരീക്ഷ 2018 ഏപ്രിലില്‍ നടത്തിയ ബി.എ മ്യൂസിക് മെയിന്‍ (പാര്‍ട്ട് 3) പരീക്ഷയുടെ സബ്‌സിഡിയറി വിഷയമായ വീണയുടെ പ്രായോഗിക പരീക്ഷ ജൂണ്‍ ഏഴിന് രാവിലെ 10ന് തിരുവനന്തപുരം ഗവ. വിമന്‍സ് കോളജില്‍ നടക്കും. എം.കോം (2016-18 ബാച്ച്) വൈവ നാലാം സെമസ്റ്റര്‍ എം.കോം (2016-18 ബാച്ച്) വൈവ ജൂണ്‍ എട്ടിന് രാവിലെ 10ന് കാര്യവട്ടം കൊമേഴ്‌സ് പഠനവകുപ്പില്‍ നടക്കും. ബി.ടെക് ടൈംടേബിള്‍ 2013 സ്‌കീം മൂന്നാം സെമസ്റ്റര്‍ ബി.ടെക് കോഴ്‌സ്‌ കോഡില്‍ വരുന്ന ബി.ടെക് പാര്‍ട്ട് ടൈം റീസ്ട്രക്‌ചേഡ് 2013 സ്‌കീം ഒന്ന്, രണ്ട്, മൂന്ന് സെമസ്റ്റര്‍ പരീക്ഷാ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ (www.keralauniversity.ac.in) ലഭിക്കും. എം.ബി.എ പ്രവേശനം 2018-2019 അധ്യയനവര്‍ഷത്തെ എം.ബി.എ പ്രവേശനത്തിനുള്ള കെ-മാറ്റ് കേരളയുടെ ജൂണ്‍ 24ന് ആരംഭിക്കുന്ന പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി ജൂണ്‍ ഏഴ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ന്യൂസ് എന്ന ലിങ്കില്‍ ലഭിക്കും. ബി.ടെക് ടൈംടേബിള്‍ മൂന്നാം സെമസ്റ്റര്‍ ബി.ടെക് (2013 സ്‌കീം) ജൂണ്‍/ജൂലൈ 2018 പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍. എം.ടെക് പരീക്ഷ എം.ടെക് ആറ്, ഏഴ് സെമസ്റ്റര്‍ (പാര്‍ട്ട് ടൈം) െറഗുലര്‍/സപ്ലിമ​െൻററി പരീക്ഷകൾക്ക് പിഴ കൂടാതെ ജൂണ്‍ 11, 50 രൂപ പിഴയോടുകൂടി ജൂണ്‍ 13, 125 രൂപ പിഴയോടുകൂടി ജൂണ്‍ 16 വരെയും ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും. കമ്യൂണിറ്റി േക്വാട്ട/സ്‌പോര്‍ട്‌സ് േക്വാട്ട എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി േക്വാട്ടയിലും എല്ലാ കോളജുകളിലുള്ള സ്‌പോര്‍ട്‌സ് േക്വാട്ടയിലും പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും ഏകജാലക സംവിധാനം വഴി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിൻറൗട്ടും അനുബന്ധ രേഖകളും ബന്ധപ്പെട്ട കോളജുകളില്‍ എട്ടിന് വൈകീട്ട് അഞ്ചിന് മുമ്പ് സമര്‍പ്പിക്കണം. അപേക്ഷകള്‍ ഒന്നും തന്നെ സര്‍വകലാശാലയിലേക്ക് അയക്കേണ്ടതില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.