വിദ്യാർഥികളെ ആദരിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തി​െൻറയും കോതമംഗലം ഫയർ ആൻഡ് െറസ്ക്യൂ ടീമി​െൻറയും ആഭിമുഖ്യത്തിൽ നടത്തിയ നീന്തൽ പരിശീലനം വിജയകരമായി പൂർത്തീകരിച്ച 220 കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികളെ ആദരിക്കലും നടത്തി. സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ജയ്സൺ ദാനിയേൽ അധ്യക്ഷത വഹിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ടീമിന് െമമേൻറാ നൽകി. സമ്മേളനത്തിൽ സെക്രട്ടറി കെ.എം. സലീം, സതി സുകുമാരൻ, നോബിൾ ജോസഫ്, ബിജു പി. നായർ, സീതി മുഹമ്മദ്, ഫയർ സ്റ്റേഷൻ ഓഫിസർ സതീശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.