ആലപ്പുഴ: അന്യായമായ ഇന്ധനവില വർധനക്കുപുറെമ ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിനും കുത്തനെ വില കൂട്ടി സാധാരണക്കാരെ കൊള്ളയടിക്കാൻ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകൾക്ക് പിന്നാലെ നടപ്പാക്കുന്ന വിലവർധനക്ക് പിന്നിലെ അജണ്ട രാജ്യത്തെ സാധാരണജനങ്ങൾക്ക് മനസ്സിലാകും. അന്തർദേശീയ വിപണിയിൽ എണ്ണവില കുറയുമ്പോഴും ഇന്ത്യയിൽ ഇന്ധനവില വർധിപ്പിക്കുന്നത് അനീതിയാെണന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.