കൊച്ചി: സർവകലാശാലയിലെ എംപ്ലോയ്മെൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയാറെടുക്കുന്ന വിദ്യാർഥികൾക്ക് കരിയർ മാപ്പിങ് സംഘടിപ്പിക്കുന്നു. ആറിന് സ്കൂൾ ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ ഡോ. പി.ആർ. വെങ്കിട്ടരാമൻ ക്ലാസ് നയിക്കും. താൽപര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0484 2573756. ഇടക്കൊച്ചി ഗവ. സ്കൂൾ ജില്ലയിലെ ആദ്യ സമ്പൂർണ ഹൈടെക് സ്കൂൾ പള്ളുരുത്തി: ജില്ലയിലെ ആദ്യ സമ്പൂർണ ഹൈടെക് സ്കൂൾ എന്ന പദവി ഇടക്കൊച്ചി ഗവ. ഹൈസ്കൂളിന് സ്വന്തം. ജോൺ ഫെർണാണ്ടസ് എം.എൽ.എയുടെ വികസനഫണ്ട് വിനിയോഗിച്ചാണ് സ്കൂളിനെ ഹൈടെക്കായി അണിയിച്ചൊരുക്കിയത്. ഒന്നുമുതൽ 10വരെ ക്ലാസ് മുറികൾ ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചു. എൽ.പി, യു.പി വിഭാഗത്തിന് പ്രത്യേകം ലാബുകൾ തയാറാക്കി. 15 ലക്ഷം രൂപ വിനിയോഗിച്ച് 27 ലാപ്ടോപ്, 13 പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, യു.പി.എസ് സംവിധാനങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പി.ടി.എ, അധ്യാപകർ, പൂർവ വിദ്യാർഥികൾ, നാട്ടുകാർ എന്നിവർ ചേർന്ന് സമാഹരിച്ച തുകയും വിനിയോഗിച്ചിട്ടുണ്ട്. നവീകരിച്ച വിദ്യാലയത്തിെൻറ ഉദ്ഘാടനം ജോൺ ഫെർണാണ്ടസ് എം.എൽ.എ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ.വി. ബൈജു അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പ്രതിഭ അൻസാരി, കെ.ജെ. ബെയ്സിൽ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. ഇടക്കൊച്ചി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോൺ റിബല്ലോ, കൈറ്റ് ജില്ല കോഓഡിനേറ്റർ എം.പി. ജയൻ, പ്രധാനാധ്യാപിക പി.കെ. ഇന്ദിര, മാനുവൽ നിക്സൺ, സജിത സജീവൻ, ചന്ദ്രലേഖ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.