ലഹരിക്കെതിരെ ഹാഫ് മാരത്തണ്‍ ജൂലൈ 15ന്

കാക്കനാട്: ജനങ്ങള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനെതിരെ സംസ്ഥാന ലഹരിവര്‍ജന മിഷന്‍ 'വിമുക്തി'യുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്്ട്ര ലഹരിവിരുദ്ധ ദിനാചരണവുമായി ബന്ധപ്പെട്ട് ജൂലൈ 15ന് ജില്ലയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന ഹാഫ് മാരത്തണ്‍ സംഘടിപ്പിക്കുമെന്ന് എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ് അറിയിച്ചു. മഹാരാജാസ് കോളജ് പരിസരം മുതല്‍ ഫോര്‍ട്ട്കൊച്ചി വരെയാണ് ഹാഫ് മാരത്തൺ സംഘടിപ്പിക്കുക. കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തണ്‍ റണ്‍ എെഗയിൻസ്റ്റ് ഡ്രഗ്‌സ് എന്ന ഹാഫ് മാരത്തണ്‍ ജൂലൈ 15 രാവിലെ ആറിന് തുടങ്ങും. പ്രായ-ലിംഗ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായിരിക്കും മത്സരം. കലക്ടറേറ്റില്‍ നടന്ന ആലോചനയോഗത്തിലാണ് തീരുമാനം. ഇതിന് മുന്നോടിയായി ജില്ലയുടെ വിവിധ ഭാഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബഹുജന പങ്കാളിത്തത്തോടെ ബോധവത്കരണ-പ്രചാരണ പരിപാടികള്‍ നടത്തും. ഹൈസ്‌കൂളുകള്‍, ഹയർ സെക്കൻഡറി സ്‌കൂളുകള്‍, കോളജുകള്‍, എന്‍.എസ്.എസ്, എന്‍.സി.സി, വൈ.എം.സി.എ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സാമൂഹിക, സന്നദ്ധ സംഘടനകള്‍, മതസംഘടനകള്‍, െറസിഡൻറ്സ് അസോസിയേഷനുകള്‍, മറ്റു സര്‍ക്കാര്‍-സ്വകാര്യ-പൊതുമേഖല സ്ഥാപനങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളില്‍നിന്നുള്ള പങ്കാളിത്തവും ഉറപ്പാക്കും. ഹാഫ് മാരത്തണി​െൻറ ലോഗോ സ്‌കൂളുകളിലും കോളജുകളിലും പ്രദര്‍ശിപ്പിക്കും. ഹാഫ് മാരത്തണ്‍ ലോഗോ പി.ടി. തോമസ് എം.എല്‍.എയും എക്‌സൈസ് കമീഷണര്‍ ഋഷിരാജ് സിങ്ങും ചേര്‍ന്ന് പ്രകാശനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ബി.എ. അബ്ദുൽ മുത്തലിബ്, എ.ഡി.എം എം.കെ. കബീര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷരായ സി.പി. ഉഷ, ഉദയകുമാര്‍, സതി ജയകൃഷ്ണന്‍, എം.എ. ഗ്രേസി, ജെസി പീറ്റര്‍, ഉഷ ശശിധരന്‍, നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ വി.കെ. മിനിമോള്‍, എക്‌സൈസ് ഡെപ്യൂട്ടി കമീഷണര്‍ നെൽസണ്‍ എന്നിവര്‍ പങ്കെടുത്തു. സൂക്ഷ്മ തൊഴില്‍സംരംഭ യൂനിറ്റുകൾക്ക് അപേക്ഷിക്കാം കൊച്ചി: ഫിഷറീസ് വകുപ്പി​െൻറ കീഴില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റൻറ്സ് ടു ഫിഷര്‍ വിമണ്‍ (സാഫ്) മുഖേന തീരമൈത്രി പദ്ധതിയുടെ കീഴില്‍ സൂക്ഷ്മ തൊഴില്‍ സംരംഭ യൂനിറ്റ് തുടങ്ങാൻ മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന സംഘത്തിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു അംഗത്തിന് പരമാവധി 75,000 രൂപ വരെയും നാലുപേരടങ്ങുന്ന ഒരു ഗ്രൂപ്പിന് പരമാവധി മൂന്നുലക്ഷം രൂപ വരെയും പദ്ധതിയില്‍ തിരിച്ചടക്കാത്ത ഗ്രാൻറായി ലഭിക്കും. അപേക്ഷഫോറം ജില്ല ഫിഷറീസ് െഡപ്യൂട്ടി ഡയറക്ടര്‍, മത്സ്യഭവന്‍ ഓഫിസുകളിൽനിന്ന് 10 മുതല്‍ വിതരണം ചെയ്യും. അപേക്ഷകള്‍ മത്സ്യഭവന്‍ ഓഫിസുകളില്‍ സ്വീകരിക്കും. വിവരങ്ങള്‍ക്ക്: നോഡല്‍ ഓഫിസര്‍, എറണാകുളം ഫോണ്‍: 0484 2607643, 1800 425 7643. ക്വട്ടേഷന്‍ ക്ഷണിച്ചു കൊച്ചി: കേരള ഹൈകോടതിയുടെ ആവശ്യത്തിലേക്ക് 1.5 ടണ്‍ ത്രീ സ്റ്റാര്‍ സ്പ്ലിറ്റ് ടൈപ് എയര്‍ കണ്ടീഷണര്‍ നല്‍കാൻ ക്വട്ടേഷന്‍ ക്ഷണിച്ചു. 12ന് ഉച്ചക്ക് രണ്ടുവരെ ക്വട്ടേഷൻ നല്‍കാം. വിവരങ്ങള്‍ ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫിസില്‍ അറിയാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.