ഒന്നിൽ ഒരു കുട്ടി മാത്രം; പതിവ്​ തെറ്റാതെ വെട്ടിക്കോട്​ ഗവ. എൽ.പി സ്​കൂൾ

കായംകുളം: സ്വകാര്യ സ്കൂളുകളുടെ സമ്മർദങ്ങൾക്ക് മുന്നിൽ കറ്റാനം വെട്ടിക്കോട് ഗവ. എൽ.പി സ്കൂൾ ഇത്തവണയും അടിപതറി. സ്കൂളി​െൻറ നിലനിൽപ്പിന് കുട്ടികളെത്തേടി പഞ്ചായത്ത് ഭാരവാഹികളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയിട്ടും ഇവിടേക്ക് കുട്ടികളെ വിടാൻ രക്ഷാകർതൃ സമൂഹം തയാറായില്ല. അവസാനം ഒരുകുട്ടി മാത്രമാണ് പ്രവേശനം തേടിയെത്തിയത്. ഒന്നാം ക്ലാസിലേക്ക് എത്തിയ വീണാ സുരേഷിന് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കഴിഞ്ഞവർഷവും ഒരാൾ മാത്രമാണ് ഇവിടെ പ്രവേശനം തേടിയത്. രണ്ടാം ക്ലാസിൽ ഒരാളും മൂന്നിൽ അഞ്ചും നാലാം ക്ലാസിൽ രണ്ടും കുട്ടികളാണ് പഠിക്കുന്നത്. ഒരു അധ്യാപിക മാത്രമാണ് ഇവിടുള്ളത്. ഹെഡ്മിസ്ട്രസി​െൻറ ഒഴിവിൽ നിയമനം ആയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.