കാക്കനാട്: ഭരണകൂടവും പൊതുസമൂഹവും ആദിവാസിപ്രശ്‌നങ്ങളില്‍ കണ്ണുതുറക്കണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍ ആവശ്യപ്പെട്ടു. കൊലചെയ്യപ്പെട്ട മധു നീതി നിഷേധിക്കപ്പെടുന്ന ആദിവാസി സമൂഹത്തിെൻറ പ്രതീകമാണ്. ആദിവാസികള്‍ നല്‍കുന്ന കേസുകളുടെ അവസാനം അവര്‍തന്നെ പ്രതികളാകുന്ന അവസ്ഥായാണുള്ളത്. ആദിവാസിയുടെ മണ്ണ്് നഷ്ടപ്പെടുന്ന സാഹചര്യം അനുദിനം വര്‍ധിക്കുന്നു. കാക്കനാട് യൂത്ത് ഹോസ്റ്റലില്‍ ആദിവാസി ഗോത്രമഹാസഭ സംഘടിപ്പിച്ച ആദിശക്തി സമ്മര്‍ സ്‌കൂള്‍ പഠന ക്യാമ്പ് സമാപന സമ്മേളനം ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു വി.എം. സുധീരന്‍. ഹയര്‍ സെക്കൻഡറി പരീക്ഷയില്‍ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ അനുഗ്രഹ് കലേഷിെനയും ചിത്രകാരന്‍ കെ.ആര്‍. രാഹുലിെനയും ആദരിച്ചു. ആദിവാസി ഗോത്രമഹാസഭയുടെ നേതൃത്വത്തിലായിരുന്നു ആദിശക്തി സമ്മര്‍ സ്‌കൂള്‍ പഠന ക്യാമ്പ് സംഘിപ്പിച്ചത്. എം. ഗീതാനന്ദന്‍ അധ്യക്ഷത വഹിച്ചു. വിളയോടി വേണുഗോപാല്‍, പ്രസാധകന്‍ ഷാജി ജോര്‍ജ്, നഗരസഭ ചെയര്‍പേഴ്‌സൻ എം.ടി. ഓമന, വി.ഡി. മജീന്ദ്രന്‍, എം.എന്‍. ഗിരി, ഷാനവാസ്, മേരി ലിഡിയ, ജോണ്‍ ജോസഫ്, അജിത തങ്കപ്പന്‍, ബിന്ദു തങ്കം കല്യാണി എന്നിവര്‍ പങ്കെടുത്തു. വൈകീട്ട് നടന്ന ചടങ്ങില്‍ പി.ടി. തോമസ് എം.എല്‍.എ സമാപനസന്ദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.