മൂവാറ്റുപുഴ: വെള്ളപ്പൊക്കത്തെത്തുടർന്ന് ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ തങ്ങുന്നവരെ സഹായിക്കുന്നതിന് സംസ്ഥാന വ്യാപകമായി ജോയൻറ് കൗൺസിൽ നന്മ സാംസ്കാരികവേദി സംഘടിപ്പിക്കുന്ന വസ്ത്രശേഖരണ കാമ്പയിൻ മൂവാറ്റുപുഴ മിനി സിവിൽ സ്റ്റേഷനിൽ നടന്നു. ഓഫിസ് കാമ്പയിനുശേഷം സിവിൽ സ്റ്റേഷനിൽ വസ്ത്ര ശേഖരണത്തിന് പ്രത്യേക കൗണ്ടർ സൗകര്യം ഒരുക്കി. കൗണ്ടറിൽ വിവിധ ഓഫിസുകളിലെ ജീവനക്കാർ പുതിയ വസ്ത്രങ്ങൾ എത്തിച്ചുനൽകി. ജോയൻറ് കൗൺസിൽ മേഖല സെക്രട്ടറി വി.എം. സുഭാഷ്, പ്രസിഡൻറ് ടി.എസ്. അനിൽകുമാർ, ജോയൻറ് സെക്രട്ടറി എം.എസ്. അനൂപ് കുമാർ, ടി.ആർ. ചന്ദ്രസേനൻ, പി.എച്ച്. ഷമീർ എന്നിവർ കാമ്പയിന് നേതൃത്വം നൽകി. ലഭിച്ച വസ്ത്രങ്ങൾ നന്മ സാംസ്കാരികവേദി ജില്ല സെക്രട്ടറി കെ.കെ. ശ്രീജേഷിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.