മൂവാറ്റുപുഴ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിെൻറ ഭാഗമായി നടപ്പാക്കുന്ന ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ പേഴക്കാപ്പിള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾതല ഉദ്ഘാടനം വാർഡ് അംഗം വി.എച്ച്. ഷഫീഖ് നിർവഹിച്ചു. വിവിധ ക്ലാസുകളിലെ ഇംഗ്ലീഷ് മാഗസിനുകളുടെ പ്രകാശനം എച്ച്.എം ഇൻചാർജ് സി.എൻ. കുഞ്ഞുമോൾ നിർവഹിച്ചു. ആക്ഷൻ സോങ്, മുഖംമൂടി നിർമാണം, കഥാപാത്ര അവതരണം, ഇംഗ്ലീഷ് പാട്ടുകളുടെ ദൃശ്യാവിഷ്കാരം, സംഭാഷണം എന്നിവയും നടന്നു. പി.ടി.എ പ്രസിഡൻറ് ഫൈസൽ മുണ്ടങ്ങാമറ്റം അധ്യക്ഷത വഹിച്ചു. ഗിരിജ പണിക്കർ, ബീന, റഹീമ ബീവി, കെ.എം. ഹസൻ, ജെസി, ദീപു, ജസീന, ശ്രീലത, റഹ്മത്ത് എന്നിവർ സംസാരിച്ചു. കെ.എം. നൗഫൽ നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.