മഴക്കെടുതി: ആരോഗ്യ വകുപ്പ് കണ്‍ട്രോള്‍റൂം തുറന്നു

ആലപ്പുഴ: മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജില്ലയില്‍ ആരോഗ്യവകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍റൂം ആരംഭിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. 0477-2230711 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് കണ്‍ട്രോള്‍റൂമുമായി ബന്ധപ്പെടാം. കുട്ടനാട് മേഖലയില്‍ 24 മണിക്കൂറും ആംബുലന്‍സ് സേവനം ലഭ്യമാക്കും. ജില്ലയിലെ ഫ്ലോട്ടിങ് ആംബുലന്‍സി​െൻറ സേവനവും പരമാവധി പ്രയോജനപ്പെടുത്തും. ഇതിനായി മൂന്ന് ഫ്ലോട്ടിങ് ആംബുലന്‍സുകള്‍ കൂടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഫ്ലോട്ടിങ് ആംബുലൻസുകളില്‍ മെഡിക്കല്‍ ടീമി​െൻറ സേവനം ലഭ്യമാണ്. റോഡ് മാര്‍ഗം രണ്ട് മെഡിക്കല്‍ ടീമി​െൻറ സേവനവും ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. വെള്ളപ്പൊക്ക മേഖലകളില്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി ആലപ്പുഴ: ജില്ലയിലെ വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന മേഖലകളില്‍ മൃഗസംരക്ഷണ വകുപ്പി​െൻറ നേതൃത്വത്തില്‍ ശനിയാഴ്ച മുതല്‍ സഞ്ചരിക്കുന്ന മൃഗാശുപത്രി എത്തുമെന്ന് ജില്ല ഓഫിസര്‍ ഡോ. പി.സി. സുനില്‍കുമാര്‍ അറിയിച്ചു. രാവിലെ ഒമ്പത് മുതല്‍ കാവാലം, കൈനകരി, പുളിങ്കുന്ന്, ആലപ്പുഴ നഗരസഭ എന്നിവിടങ്ങളില്‍ മോട്ടോര്‍ബോട്ടില്‍ പര്യടനം നടത്തും. മൃഗസംരക്ഷണ വകുപ്പിലെ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ഇതില്‍ ലഭ്യമാകും. ഫോൺ: 9995518142 (ഡോ. രതീഷ്ബാബു). വനിത കമീഷൻ അദാലത്ത് ഇന്ന് ആലപ്പുഴ: കേരള വനിത കമീഷൻ അദാലത്ത് ശനിയാഴ്ച രാവിലെ 10.30 മുതൽ ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.