കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം: ഹെഡ്​മാസ്​റ്ററെ സസ്​പെൻഡ്​​ ചെയ്​തില്ല; സ്വകാര്യ സ്​കൂൾ നടപടിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ്​

ആലപ്പുഴ: തസ്തികകൾ വർധിപ്പിക്കാൻ കുട്ടികളുടെ എണ്ണത്തിൽ കൃത്രിമം കാണിച്ച ഹെഡ്മാസ്റ്ററെ സസ്പെൻഡ് ചെയ്യാനുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിനെ ധിക്കരിച്ച സ്വകാര്യ സ്കൂൾ മാനേജർക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടിക്ക് ഒരുങ്ങുന്നു. ആലപ്പുഴയിലെ ലിയോ തേർട്ടീൻത് സ്കൂളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തിയ പരിശോധനയിലാണ് മറ്റൊരു സ്കൂളിലെ വിദ്യാർഥികളെ അനധികൃതമായി സ്കൂളിലെ രേഖകളിൽ ചേർത്തതായി കണ്ടെത്തിയത്. ആൺകുട്ടികൾ മാത്രം പഠിക്കുന്ന ഇവിടെ പള്ളിത്തോട് െസൻറ് സെബാസ്റ്റ്യൻസ് സ്കൂളിലെ പെൺകുട്ടികൾ അടക്കം 41 കുട്ടികളുടെ പേരുകൾ ചേർത്തു. ഇതേ തുടർന്ന് ഹെഡ്മാസ്റ്റർ എ.എ. സേവ്യർകുട്ടിയെ സസ്പെൻഡ് ചെയ്യാൻ ഡി.പി.െഎ കെ.വി. മോഹൻ കുമാർ ആലപ്പുഴ രൂപതയുടെ കീഴിലുള്ള സ്കൂൾ മാനേജ്മ​െൻറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 12ന് ഡയറക്ടർ നൽകിയ നിർദേശം പിറ്റേന്ന് തന്നെ ഡി.ഡി.ഇ സ്കൂൾ മാനേജർ ഫാ.രാജു കളത്തിലിന് കൈമാറിയിരുന്നു. എന്നാൽ, ഇതിന്മേൽ ഒരു നടപടിയും സ്വീകരിക്കാതെ മാനേജർ ഒളിച്ച് കളി തുടരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ പി.കെ. ലതിക സ്കൂളിൽ നേരിട്ട് ചെന്നു. ഹെഡ്മാസ്റ്റർക്ക് താൻ കാരണം കാണിക്കൽ നോട്ടീസ് നൽകി എന്നുപറഞ്ഞ് ലാഘവ ബുദ്ധിയോടെ കാര്യത്തെ ന്യായീകരിക്കാനാണ് മാനേജർ ശ്രമിച്ചത്. മുഖം രക്ഷിക്കാനായുള്ള മാനേജ്മ​െൻറി​െൻറ ശ്രമം ബോധ്യപ്പെട്ട അധികൃതർ വിവരം ഡി.പി.െഎക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ ലിയോ തേർട്ടീൻത് സ്കൂളിലേക്ക് ടി.സി നൽകിയ പള്ളിത്തോട് സ്കൂളിലെ ഹെഡ്മാസ്റ്റർ ജോസഫ് പയസി​െൻറ നടപടിയും വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ചുവരികയാണ്. ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡി.ഇ.ഒയോട് െഡപ്യൂട്ടി ഡയറക്ടർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.