പ്രതീകാത്മക ചിത്രം
പറവൂർ: ഭാര വണ്ടികൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിനം പ്രതി കടന്നു പോകുന്ന വഴികുളങ്ങര -ആനച്ചാൽ റോഡിൽ സ്പീഡ് ബ്രേക്കറും ദിശ ബോർഡുകളും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് നിരത്ത് പറവൂർ സബ് ഡിവിഷൻ അസിസ്റ്റന്റ് എൻജിനീയർക്ക് നഗര സഭ കൗൺസിലർ സജി നമ്പിയത്ത് നിവേദനം നൽകി. ഈ റോഡിനോട് ചേർന്നുള്ള ഇടറോഡുകളിലൂടെയുംസ്കൂൾ ബസ്സുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കടന്നു പോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കൂടാതെ കാൽ നടക്കാർ പലപ്പോഴും റോഡ് ക്രോസ്സ് ചെയ്യുന്നതിന് ഏറെ പ്രയാസം നേരിടുന്നു.
അനിയന്ത്രിതമായ വേഗതയിൽ വാഹനങ്ങൾ കടന്നു പോകുന്നത് കാരണം കാൽ നടക്കാരായ യാത്രക്കാർക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാകുന്നു. പലപ്പോഴും ഈ റോഡിൽ അപകടങ്ങൾ സംഭവിക്കുന്നത് ഒഴിവാക്കാനായി വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുമായി ഈ റോഡിലെ വലിയകുളം, കൂടംകുളം റോഡ് നിന്നും ഈ റോഡിലേക്കുള്ള പ്രവേശന പാത, വാണിയക്കാട് കവല, ആനച്ചാൽ - വാണിയാക്കാട് പ്രവേശന ഇടങ്ങളിലും അടിയന്തരമായി സ്പീഡ് ബ്രേക്കർ സംവിധാനങ്ങളും ആവശ്യമായ ദിശ ബോർഡുകളും സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.