അ​റ​സ്റ്റി​ലാ​യ നീ​ര​ജ്, ആ​കാ​ശ്

തടഞ്ഞുനിർത്തി ആക്രമിച്ച് മൊബൈൽ കവർച്ച: യുവാക്കൾ പിടിയിൽ

മട്ടാഞ്ചേരി: യുവാവിനെ തടഞ്ഞു നിർത്തി ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസില്‍ രണ്ട് യുവാക്കളെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി എം.എൻ. മാധവൻ റോഡിൽ പള്ളിയാമക്കൽ വീട്ടിൽ ആകാശ് (19), ഇടക്കൊച്ചി പുത്തൻതറ വീട്ടിൽ നീരജ് (19) എന്നിവരാണ് അറസ്റ്റിലായത്.

26ന് പുലർച്ചെ പനയപ്പള്ളി ഭാഗത്തു യുവാവിനെ ആക്രമിച്ച് ഭീഷണിപ്പെടുത്തി യുവാവിന്‍റെ 75,000 രൂപ വില വരുന്ന മൊബൈൽ ഫോണും 200 രൂപയും യുവാവിന്‍റെ സുഹൃത്തിന്‍റെ പിതാവിന്‍റെ പേരിലുള്ള ഗൂഗിൾ പേയിൽ നിന്ന് 200 രൂപയുമാണ് പ്രതികൾ കവർച്ച ചെയ്തത്. തുടർന്ന് യുവാവ് മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ ഫോർട്ടുകൊച്ചി ബീച്ച് ഭാഗത്ത് വച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതികളിൽ നിന്ന് മൊബൈൽ ഫോൺ റിക്കവറി നടത്തുകയും ചെയ്തിട്ടുണ്ട്. പ്രതികൾ മുമ്പ് പള്ളരുത്തി സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ലഹരി കേസില്‍ ഉൾപ്പെട്ടിട്ടുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മട്ടാഞ്ചേരി അസി. കമ്മിഷ്ണർ ഉമേഷ് ഗോയലിന്റെ മേൽ നോട്ടത്തിൽ മട്ടാഞ്ചേരി ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബേബിലാൽ, അജിത്ത്, സിനോഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Youths arrested for attacking and stealing mobile phones

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.