കൊച്ചി: കലാലയ രാഷ്ട്രീയത്തിെൻറ അന്തസ്സത്ത സംരക്ഷിക്കണമെന്നും വര്‍ഗീയത കാമ്പസുകളില്‍നിന്ന് തുടച്ചുനീക്കണമെന്നുമാവശ്യപ്പെട്ട് എം.എസ്.എഫ് നേതൃത്വത്തിൽ കാമ്പസ്യാത്ര സംഘടിപ്പിക്കും. 13ന് എറണാകുളത്തുനിന്ന് ആരംഭിച്ച് സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൂടെ സഞ്ചരിച്ച് ആഗസ്റ്റ് ആദ്യവാരം യാത്ര സമാപിക്കുമെന്ന് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ കലാലയങ്ങള്‍ സംഘര്‍ഷഭരിതമാക്കുന്നതില്‍ എസ്.എഫ്.ഐക്ക് പങ്കുണ്ട്. കേരളത്തിെൻറ സൗഹാർദാന്തരീക്ഷം തകർക്കാനുള്ള പോപ്പുലർ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട് ശ്രമങ്ങൾക്കെതിെരയും എ.ബി.വി.പി ഉൾപ്പെടെയുള്ള വർഗീയസംഘടനകൾക്കെതിരെയും എം.എസ്.എഫിെൻറ നേതൃത്വത്തിൽ ചെറുത്തുനിൽപ് സംഘടിപ്പിക്കും. കാമ്പസ് ഫ്രണ്ടടക്കമുള്ള തീവ്രവർഗീയ സംഘടനകളെ കോളജുകളില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും പല കോളജുകളിലും എസ്.എഫ്.ഐക്ക് കാമ്പസ് ഫ്രണ്ടുമായി സഹകരണമുണ്ട്. മലപ്പുറം മങ്കട ജംസ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ യു.യു.സി സ്ഥാനം കാമ്പസ് ഫ്രണ്ടിന് വിട്ടുനല്‍കി എം.എസ്.എഫിനെ പരാജയപ്പെടുത്താന്‍ ശ്രമിച്ച പാര്‍ട്ടിയാണ് എസ്.എഫ്.ഐയെന്നും മിസ്ഹബ് ആരോപിച്ചു. മഹാരാജാസ് കോളജിലെ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട സാഹചര്യത്തില്‍ കാമ്പസുകളില്‍ അതിക്രമം നിയന്ത്രിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. വാര്‍ത്തസമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡൻറുമാരായ ശരീഫ് വടക്കയില്‍, ഷബീര്‍ ഷാജഹാന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.എം. ഫവാസ്, അബ്ദുല്ല കാരുവള്ളി, അനീസ് പി. മുഹമ്മദ്, റമീസ് മുതിരക്കാലയില്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.