ക്രൈസ്​തവർ ബ്രിട്ടീഷുകാരാണെന്ന പരാമർശം ഭരണഘടനവിരുദ്ധം ^കെ.സി.എഫ്

ക്രൈസ്തവർ ബ്രിട്ടീഷുകാരാണെന്ന പരാമർശം ഭരണഘടനവിരുദ്ധം -കെ.സി.എഫ് കൊച്ചി: ക്രൈസ്തവർ ബ്രിട്ടീഷുകാരാണെന്നും അവർ സ്വാതന്ത്ര്യസമരത്തിൽ പെങ്കടുത്തിട്ടില്ലെന്നുമുള്ള മുംബൈ നോർത്ത് മണ്ഡലം ബി.ജെ.പി എം.പി. ഗോപാൽ ഷെട്ടിയുടെ പരാമർശം ഭരണഘടന ലംഘനമാണെന്ന് കേരള കത്തോലിക്ക സഭയുടെ അൽമായ സംഘടനയായ കേരള കാത്തലിക് ഫെഡറേഷൻ (കെ.സി.എഫ്). സ്വാതന്ത്ര്യസമര സേനാനികളായ അക്കാമ്മ ചെറിയാൻ, ആനി ബസൻറ്, ജോർജ് ജോസഫ്, എ.ജെ. ജോൺ, കെ.ഇ. മാമ്മൻ, വർഗീസ് ചെറിയാൻ, ആനി മസ്ക്രീൻ തുടങ്ങിയ നിരവധി ക്രിസ്ത്യൻ നേതാക്കളുടെ പ്രവർത്തനങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യസമരരംഗത്തിന് കരുത്ത് പകർന്നിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യസമരങ്ങൾക്ക് നേതൃത്വം നൽകിയ ക്രൈസ്തവ ജനതയെ വിദേശികളായി മുദ്രകുത്തി ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നത് ചില സംഘടനകളുടെ രഹസ്യ അജണ്ടയാണെന്നും കെ.സി.എഫ് വിലയിരുത്തി. സംസ്ഥാന പ്രസിഡൻറ് പി.കെ. ജോസഫ് അധ്യക്ഷത വഹിച്ചു. പി.ഒ.സി ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട്, ജനറൽ സെക്രട്ടറി അഡ്വ. വർഗീസ് കോയിക്കര, ട്രഷറർ അഡ്വ. ജസ്റ്റിൻ കരിപ്പാട്ട്, ഡേവിസ് തുളവത്ത്, മേരി കുര്യൻ, സജി ജോൺ, ഡോ. മേരി റജീന, പ്രഷീല ബാബു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.