ആലപ്പുഴ: സർക്കാറിെൻറ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കെ.പി.എസ്.ടി.എ സബ് ജില്ല കമ്മിറ്റി ആലപ്പുഴ ഉപജില്ല ഒാഫിസ് പടിക്കൽ . വിദ്യാഭ്യാസ വകുപ്പിലെ അധ്യാപക ദ്രോഹനടപടികൾ അവസാനിപ്പിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, ശമ്പള കമീഷനെ നിയമിക്കുക, ഉച്ചഭക്ഷണ വിതരണം, ഹെഡ്മാസ്റ്റർമാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. റവന്യൂ ജില്ല സെക്രട്ടറി വി. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡൻറ് കെ.എ. കുഞ്ഞുമോൾ അധ്യക്ഷത വഹിച്ചു. സബ് ജില്ല സെക്രട്ടറി വിനോദ് രാജൻ, സംസ്ഥാന കമ്മിറ്റി അംഗം ടി.ജെ. എേഡ്വർഡ്, സംസ്ഥാന കൗൺസിലർ ഡോ. ബി. രാംദാസ്, നഗരസഭ കൗൺസിലർ പി.ജി. ജോൺ ബ്രിേട്ടാ, സബ്ജില്ല ട്രഷറർ സുഹൈൽ, കെ.പി. ഗീത, പി.ജെ. അലക്സ്, എം.പി. വിജയലക്ഷ്മി, പ്രശാന്ത്നമ്പൂതിരി, പി.യു. ഷറഫുകുട്ടി, ബിനോയ് വർഗീസ്, പി. സുധ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.