കൊച്ചി: കാണാതായ വിദ്യാർഥിയെ കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ചേരാനല്ലൂർ വടുതല വലിയവീട്ടിൽ സജി ജോസിെൻറ മകൻ ആഷിൻ സജിയെയാണ് (15) ചിറ്റൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. പച്ചാളം സെൻറ് ജോസഫ്സ് സ്കൂൾ 10ാം ക്ലാസ് വിദ്യാർഥിയാണ്. വെള്ളിയാഴ്ച മുതൽ കുട്ടിയെ കാണാനില്ലായിരുന്നു. കൂട്ടുകാരോടൊത്ത് കുളത്തിൽ കുളിക്കാൻ എത്തിയപ്പോൾ അപകടം പിണഞ്ഞതാണെന്നാണ് വിവരം. ആഗ്നസാണ് മാതാവ്. ആർലിനാണ‌് സഹോദരി. വെള്ളിയാഴ്ച വൈകീട്ട് കൂട്ടുകാരാണ് ആഷിനെ വീട്ടിൽനിന്ന് വിളിച്ചുകൊണ്ടുപോയതെന്ന് മാതാപിതാക്കൾ പറയുന്നു. ഇവർ ആരൊക്കെയായിരുെന്നന്ന് കൃത്യമായി അറിവുണ്ടായിരുന്നില്ല. രാത്രി പതിവുസമയത്ത് തിരിച്ചെത്തിയില്ല. കൂട്ടുകാരോടൊപ്പം ലോകകപ്പ് ഫുട്ബാള്‍ കാണുകയായിരിക്കുമെന്നാണ് കരുതിയത്. പൊലീസിൽ അറിയിച്ചതിെനത്തുടർന്ന് രാത്രി വൈകിയും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. ശനിയാഴ്ച രാവിലെ കുളത്തിൽ കുളിക്കാനിറങ്ങിയ ആളാണ് മൃതദേഹം കണ്ടത്. തുടർന്ന് കരക്കെത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. വെള്ളിയാഴ്ച ഏതാനും കുട്ടികൾ കുളത്തിൽ കുളിക്കുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറഞ്ഞു. ഒരുമിച്ച് നീന്തുന്നതിനിടെ ആഷിനെ കാണാതായപ്പോള്‍ പരിഭ്രാന്തരായ മറ്റ് കുട്ടികള്‍ വസ്ത്രവുമെടുത്ത് ഓടി പോകുകയായിരുന്നു. ഭയംമൂലം ഇവർ വിവരം പുറത്തുപറഞ്ഞില്ല. സംഘത്തിലെ ഒരു കുട്ടിയെ കണ്ടെത്തി അന്വേഷിച്ചപ്പോഴാണ് ഇക്കാര്യം അറിയുന്നത്. നീന്തല്‍ അഭ്യസിച്ചിട്ടുള്ള ആഷിൻ ഇവിടെ മുമ്പും കുളിക്കാന്‍ എത്തിയിട്ടുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ചേരാനല്ലൂർ പൊലീസ് പറഞ്ഞു. ചാത്യാത്ത് മൗണ്ട് കാർമൽ പള്ളിയിൽ സംസ്കാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.