ആലുവ: ചൂര്‍ണിക്കരയില്‍ കാര്‍ഷികാവശ്യങ്ങൾക്കുള്ള ഗ്രീന്‍ഫാക്ടറി തുറന്നു. തരിശുകിടന്ന ചവര്‍പാടത്ത് നെല്‍കൃഷി നടത്തി ശ്രദ്ധേയമായ അടയാളം പുരുഷ സ്വയംസഹായ സംഘത്തിനുകീഴിലുളള ചൂര്‍ണിക്കര കാര്‍ഷിക കര്‍മസേനയാണ് ഗ്രീന്‍ഫാക്ടറി തുടങ്ങിയത്. അന്‍വര്‍ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചൂര്‍ണിക്കര പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉദയകുമാര്‍ ആദ്യവില്‍പന നിർവഹിച്ചു. എം.എ. അന്‍വർ ഏറ്റുവാങ്ങി. യുവകര്‍ഷകരായ മനാഫ്, സുബീന എന്നിവരെ ആദരിച്ചു. വാഴക്കുളം ബ്ലോക്ക്അംഗം സി.കെ. ജലീല്‍, പഞ്ചായത്ത് അംഗം ഫെമിന ഹാരിസ്, കൃഷിഓഫിസർ ജോണ്‍ ഷെറി, സംഗമം മള്‍ട്ടിസ്‌റ്റേറ്റ് കോഒാപറേറ്റിവ് ക്രെഡിറ്റ് സൊസൈറ്റി പ്രതിനിധി ടി.ബി. ഹാഷിം, അടയാളം രക്ഷാധികാരി കെ.കെ. സലീം എന്നിവര്‍ സംസാരിച്ചു. അടയാളം പ്രസിഡൻറ് ആസിഫ് അസീസ് സ്വാഗതവും ടി.കെ. സലാം നന്ദിയും പറഞ്ഞു. പുതിയ കാര്‍ഷികരീതികള്‍ പരിചയപ്പെടുത്തുക, കാര്‍ഷികരംഗത്ത് ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നിവയാണ് ഗ്രീന്‍ഫാക്ടറികൊണ്ട് അടയാളം ലക്ഷ്യംവെക്കുന്നത്. നല്ലയിനം വിത്തുകള്‍, ജൈവവളം, ജൈവ കീടനാശിനി, കാര്‍ഷികപ്രവൃത്തികള്‍ തുടങ്ങിയ എല്ലാ ആവശ്യങ്ങള്‍ക്കും ഗ്രീന്‍ഫാക്ടറിയെ സമീപിക്കാം. പൂച്ചെടികള്‍, പൂച്ചട്ടികള്‍, അലങ്കാര മത്സ്യങ്ങള്‍ എന്നിവ ലഭിക്കും. തായിക്കാട്ടുകര പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപമാണ് ഗ്രീന്‍ഫാക്ടറി പ്രവർത്തിക്കുന്നത്. സ്കൂൾ വിദ്യാർഥികൾക്ക് യൂനിഫോം വാങ്ങാൻ പണം നൽകി ആലുവ: നൊച്ചിമ സോക്കർ സെവൻസ് ക്ലബ് നൊച്ചിമ ഗവ. സ്കൂൾ കെ.ജി വിദ്യാർഥികൾക്ക് യൂനിഫോം വാങ്ങാൻ പണം നൽകി. പ്രധാനാധ്യാപകൻ മുഹമ്മദ്അലിക്ക് തുക കൈമാറി. ക്ലബ് പ്രസിഡൻറും സംസ്‌ഥാന യുവജനക്ഷേമ ബോർഡ് അംഗവുമായ അഫ്‌സൽ കുഞ്ഞുമോൻ, രക്ഷാധികാരി നാസർ നെടുങ്ങാട്ടിൽ, ജോയൻറ് സെക്രട്ടറിമാരായ അബ്‌ദുൽജബ്ബാർ, അജി ഫൈസൽ, ഷായ്‌മോൻ, പി.ടി.എ പ്രസിഡൻറ് നിഷ രാജപ്പൻ, പ്രീപ്രൈമറി ക്ലാസ് അധ്യാപകരായ സൽമത്ത് നാസർ, ടി.എ. ഷാഹിന എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.