ആലുവ: തുരുത്ത് സമന്വയ ഗ്രാമവേദിയുടെ സാന്ത്വനവേദി ചികിത്സസഹായ പദ്ധതിക്ക് ഞായറാഴ്ച തുടക്കും. ഉച്ചക്ക് 2.30ന് തുരുത്ത് എൻ.എസ്.എസ് ഹാളിൽ പാലിയേറ്റിവ് കെയർ സംസ്‌ഥാന കൺവീനർ ഡോ. സി.എം. ഹൈദരാലി ഉദ്ഘാടനം നിർവഹിക്കും. സംസ്‌ഥാന വിത്തുൽപാദന കേന്ദ്രത്തിലെ തൊഴിലാളികൾക്ക് യൂനിഫോം നൽകി ആലുവ: ജില്ല പഞ്ചായത്തിനുകീഴിൽ തുരുത്തിൽ പ്രവർത്തിക്കുന്ന സംസ്‌ഥാന വിത്തുൽപാദന കേന്ദ്രത്തിലെ തൊഴിലാളികൾക്ക് യൂനിഫോം വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനിൽ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫിസർ ലിൻസി സേവ്യർ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗങ്ങളായ കെ.വൈ. ടോമി, സരള മോഹനൻ, ബേസിൽ പോൾ, എൻ. അരുൺ, ജില്ല പഞ്ചായത്ത് സെക്രട്ടറി ഇൻ-ചാർജ് ടി.വി. ബാബു, സിനീയർ സൂപ്രണ്ട് ശോഭ, ഫാം കൗൺസിൽ അംഗം എ. ഷംസുദ്ദീൻ, കൃഷി ഓഫിസർ ലിസിമോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.