പുതുക്കിയ പരീക്ഷ തീയതി കോട്ടയം: ജൂലൈ 10ന് ആരംഭിക്കാനിരുന്ന നാലാം സെമസ്റ്റർ എം.കോം (സി.എസ്.എസ് - 2016 അഡ്മിഷൻ റഗുലർ, 2013, 2014 ആൻഡ് 2015 അഡ്മിഷൻ സപ്ലിമെൻററി, മേഴ്‌സി ചാൻസ്) മേയ്, ജൂൺ 2018 പരീക്ഷയുടെ വൈവവോസി ജൂലൈ 20 മുതൽ നടത്താൻ പുതുക്കി നിശ്ചയിച്ചു. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ എം.സി.എ (506 - കമ്പ്യൂട്ടർ ഗ്രാഫിക്‌സ് ലാബ് (Using Open GL)) പരീക്ഷയുടെ പ്രാക്ടിക്കൽ ജൂലൈ 16 മുതൽ വിവിധ കേന്ദ്രങ്ങളിൽ നടക്കും. വിശദ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ. ബി.എസ്സി ഫൈനൽ റാങ്ക് ലിസ്റ്റ് 2010 മാർച്ചിൽ നടത്തിയ അവസാന വർഷ ബി.എസ്സി (ഗ്രൂപ് XIII -ബയോളജിക്കൽ ടെക്‌നിക്‌സ് ആൻഡ് സ്‌പെസിമെൻ പ്രിപ്പറേഷൻ മെയിൻ) പരീക്ഷയുടെ ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആലുവ യു.സി കോളജിലെ അശ്വതി വിശ്വനാഥൻ, ലിമി ആർ. വിശ്വനാഥൻ, സി.എം. റഫീഖ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്ക് നേടി. മാതൃക ഓൺലൈൻ ട്രാൻസ്മിഷൻ ജൂലൈ 16ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (സി.എസ്.എസ്) പരീക്ഷയുടെ മുന്നോടിയായി ജൂലൈ 11ന് ഉച്ചക്ക് ഒന്നിന് മാതൃക ഓൺലൈൻ ചോദ്യപേപ്പർ ട്രാൻസ്മിഷൻ നടത്തും. കോളജ് പ്രിൻസിപ്പൽമാർ ട്രയൽ റണ്ണിന് സജ്ജീകരണം ക്രമീകരിക്കണം. എന്തെങ്കിലും പിഴവ് ശ്രദ്ധയിൽപെട്ടാൽ സർവകലാശാല തലത്തിൽ പരിഹാരം കാണേണ്ട കാര്യത്തിൽ ഉടൻ രേഖാമൂലം അസി. രജിസ്ട്രാർ XXI (പരീക്ഷ)നെ അറിയിക്കണം. പ്രിൻസിപ്പലിെൻറ ഐ.ഡി, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവക്ക് വ്യത്യാസം വന്നിട്ടുണ്ടെങ്കിൽ അത് രേഖാമൂലം ജൂലൈ 10ന് രാവിലെ 11ന് മുമ്പ് അസി. രജിസ്ട്രാർ XXI (പരീക്ഷ)നെ അറിയിക്കണം. വിശദവിവരങ്ങൾക്ക് ഹെൽപ്ലൈൻ നമ്പറുകൾ: 0481 - 2731011, 2733470, 2733471, 2733467, 2733528. ഇ- മെയിൽ: ar21exams@mgu.ac.in. എല്ലാ ബിരുദാനന്തര ബിരുദ (സി.എസ്.എസ്) പരീക്ഷകേന്ദ്രങ്ങളുടെയും പ്രിൻസിപ്പൽമാർ വീഴ്ച കൂടാതെ മാതൃക ഡൗൺലോഡിങ് പ്രോഗ്രാമിൽ പെങ്കടുക്കണം. പരീക്ഷഫലം 2016 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ, 2017മേയിൽ നടത്തിയ രണ്ടാം സെമസ്റ്റർ, 2017 ഒക്‌ടോബർ മാസം നടത്തിയ മൂന്നാം സെമസ്റ്റർ ബി.പി.ഇ (സി.ബി.സി.എസ്.എസ് മോഡൽ - 3) പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 20വരെ അപേക്ഷിക്കാം. 2017 ആഗസ്റ്റിൽ നടത്തിയ ഒന്നും രണ്ടും സെമസ്റ്റർ ബി.എ മോഡൽ II (പാർട്ട് II -മലയാളം - മേഴ്‌സി ചാൻസ്) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 17വരെ അപേക്ഷിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.