കേരള സര്‍വകലാശാല

ഒന്നാംവര്‍ഷ ബിരുദ പ്രവേശനം 2018 ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്തലിന് അവസരം തിരുവനന്തപുരം: യോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജുകളില്‍ (ഗവ., എയ്ഡഡ്, സ്വാശ്രയ, യു.ഐ.റ്റി, ഐ.എച്ച്.ആര്‍.ഡി) ഒന്നാംവര്‍ഷ ബിരുദ പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് ഓണ്‍ലൈന്‍ അപേക്ഷയില്‍ തിരുത്താന്‍ അവസരം. http://admissions.keralauniversity.ac.in വഴി ജൂലൈ ഒമ്പത് വൈകീട്ട് അഞ്ച് മുതല്‍ ജൂലൈ 16ന് രാവിലെ 10 വരെ മാറ്റങ്ങള്‍ വരുത്താം. പുതിയ ഓപ്ഷനുകള്‍ ചേര്‍ക്കാനും, ഹയര്‍ ഓപ്ഷനുകള്‍ കാന്‍സല്‍ ചെയ്യാനും, കാറ്റഗറി മാറ്റം റീവാല്യൂവേഷന്‍, ഗ്രേസ് മാര്‍ക്ക് തുടങ്ങി മാര്‍ക്കുകളിലെ തിരുത്തലുകള്‍ എന്നിവ വരുത്താം. പേര്, ജനനത്തീയതി എന്നിവ ഒഴികെ മറ്റ് തിരുത്തലുകളാണ് ചെയ്യാനാകുക. മാറ്റംവരുത്തിയാല്‍ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിൻറൗട്ട് സൂക്ഷിക്കണം. സർവകലാശാലയിൽ തിരുത്തലിന് അപേക്ഷിച്ചവർ സ്വമേധയാ തിരുത്തൽ വരുത്തേണ്ടതാണ്. ഓരോ കോളജുകളിലെയും കോഴ്‌സുകളിലെ ഒഴിവുകള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഏറ്റവും ഒടുവില്‍ പ്രവേശനം ലഭിച്ചവരുടെ ഇന്‍ഡക്‌സ് മാര്‍ക്ക് വെബ്‌സൈറ്റിലുണ്ട്. ഇതുമായി ഇന്‍ഡക്‌സ് മാര്‍ക്ക് താരതമ്യപ്പെടുത്തി വിദ്യാർഥികള്‍ക്ക് ഓപ്ഷനുകള്‍ ക്രമീകരിക്കാം. തിരുത്തലുകൾ എല്ലാം പരിഗണിച്ച് ജൂലൈ 16ന് ഒന്നാം സപ്ലിമ​െൻററി അലോട്ട്‌മ​െൻറ് പ്രസിദ്ധപ്പെടുത്തും. പ്രവേശനം നേടിയ വിദ്യാർഥികള്‍ക്കും ഹയര്‍ ഓപ്ഷനില്‍ മാറ്റം വരുത്താം. ഒന്നാം ഓപ്ഷനില്‍ പ്രവേശനം ലഭിച്ച വിദ്യാർഥികള്‍ക്ക് തിരുത്തലിന് അവസരമില്ല. ഏതെങ്കിലും കാരണവശാല്‍ അലോട്ട്‌മ​െൻറില്‍നിന്ന് പുറത്തായവർ ആപ്ലിക്കേഷന്‍ നമ്പര്‍, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം 'Reconsider' എന്ന ഒരു ടാബ് ഉപയോഗിച്ച് വീണ്ടും പരിഗണിക്കുന്നതിന് അപേക്ഷിക്കാം. ഇക്കാര്യങ്ങൾക്ക് സര്‍വകലാശാലയില്‍ നേരിട്ട് എത്താതെ ഓണ്‍ലൈനായി തിരുത്തണം. ഇവയല്ലാത്ത തിരുത്തലുകള്‍ക്ക് സര്‍വകലാശാലയെ സമീപിക്കണം. പരീക്ഷാഫീസ് 2018 ആഗസ്റ്റ് 9 മുതല്‍ നടക്കുന്ന രണ്ടാം സെമസ്റ്റര്‍ യൂനിറ്ററി എല്‍എല്‍.ബി പരീക്ഷകള്‍ക്ക് ജൂലൈ 9 മുതല്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. പിഴയില്ലാതെ ജൂലൈ 16 വരെയും 50 രൂപ പിഴയോടുകൂടി ജൂലൈ 20 വരെയും 125 രൂപ പിഴയോടുകൂടി ജൂലൈ 25 വരെയും പരീക്ഷാഫീസ് അടയ്ക്കാം. രണ്ടാം സെമസ്റ്റര്‍ (ത്രിവത്സരം), ആറാം സെമസ്റ്റര്‍ (പഞ്ചവത്സരം) (2011-12 മുമ്പുള്ള അഡ്മിഷന്‍) എല്‍എല്‍.ബി പരീക്ഷകള്‍ ആഗസ്റ്റ് 8ന് ആരംഭിക്കും. പിഴ കൂടാതെ ജൂലൈ 16 വരെയും 50 രൂപ പിഴയോടുകൂടി ജൂലൈ 18 വരെയും 125 രൂപ പിഴയോടുകൂടി ജൂലൈ 20 വരെയും അപേക്ഷിക്കാം. മേഴ്‌സി ചാന്‍സ് വിദ്യാർഥികള്‍ (മൂന്ന് വര്‍ഷം (2007,08,09 അഡ്മിഷന്‍), അഞ്ച് വര്‍ഷം-(2005,06,07 അഡ്മിഷന്‍) പരീക്ഷാഫീസിന് പുറമേ 2000 രൂപ ഫീസിനത്തിലും 200 രൂപ സി.വി ക്യാമ്പ് ഫീസിനത്തിലും (മൂന്ന് വര്‍ഷം- 2004,05,06 അഡ്മിഷന്‍), (അഞ്ച് വര്‍ഷം-2002,03,04) പരീക്ഷാഫീസിന് പുറമേ 5000/ രൂപ ഫീസിനത്തിലും 200/ രൂപ സി.വി ക്യാമ്പ് ഫീസിനത്തിലും അടയ്ക്കണം. പരീക്ഷാഫലങ്ങള്‍ 2017 ഒക്‌ടോബറില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്സി ഫിസിക്‌സ് ആൻഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്സി എന്‍വയണ്‍മ​െൻറല്‍ സയന്‍സ് ആൻഡ് എന്‍വയണ്‍മ​െൻറ് ആൻഡ് വാട്ടര്‍ മാനേജ്‌മ​െൻറ്, ബി.എസസി കെമിസ്ട്രി ആൻഡ് ഇന്‍ഡസ്ട്രിയല്‍ കെമിസ്ട്രി, ബി.കോം കൊമേഴ്‌സ് ആൻഡ് ടൂറിസം ആൻഡ് ട്രാവല്‍ മാനേജ്‌മ​െൻറ് (2013 നു മുമ്പുള്ള അഡ്മിഷന്‍) പരീക്ഷാഫലം വെബ്‌സൈറ്റില്‍. 2018 ഫെബ്രുവരിയില്‍ നടന്ന (സെപ്റ്റംബര്‍ 2017 സെഷന്‍) ബി.കോം പാര്‍ട്ട് ഒന്ന്, രണ്ട് (ആന്വല്‍ സ്‌കീം) പരീക്ഷാഫലം വെബ്‌സൈറ്റില്‍. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ആഗസ്റ്റ് 4 വരെ അപേക്ഷിക്കാം. 2018 ഏപ്രിലില്‍ നടത്തിയ എട്ടാം സെമസ്റ്റര്‍ ബി.പി.ടി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ജൂലൈ 21 വരെ അപേക്ഷിക്കാം. 2018 ജൂണില്‍ നടത്തിയ നാലാം സെമസ്റ്റര്‍ എം.എഡ് സ്‌പെഷല്‍ എജുക്കേഷന്‍ (MR/ID) പരീക്ഷയുടെയും 2017 ആഗസ്റ്റില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ എം.കോം പരീക്ഷയുടെയും 2018 ജൂണില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ ജര്‍മന്‍ ആൻഡ് ഡിപ്ലോമ ഇന്‍ ജര്‍മന്‍ പരീക്ഷയുടേയും ഫലങ്ങള്‍ വെബ്‌സൈറ്റില്‍. അപേക്ഷ ക്ഷണിക്കുന്നു 2019-2020 അധ്യയന വര്‍ഷത്തില്‍ പുതിയ കോളജുകള്‍ ആരംഭിക്കുന്നതിനും നിലവിലുള്ള കോളജുകളില്‍ പുതിയ കോഴ്‌സുകള്‍/അഡീഷനല്‍ ബാച്ച്/സീറ്റ് വർധന എന്നിവക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 31. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. ബി.എഡ് അഡ്മിഷന്‍ ബി.എഡ് ട്രെയിനിങ് കോളജുകളിലും, കേരള യൂനിവേഴ്‌സിറ്റി കോളജ് ഓഫ് ടീച്ചര്‍ എജുക്കേഷനുകളിലും 2018-19 അധ്യയന വര്‍ഷത്തെ ബി.എഡ് കോഴ്‌സിലേക്ക് ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ 9,10 തീയതികളില്‍ സ്‌പോട്ട് അഡ്മിഷന്‍ അതത് കോളജുകളില്‍ നടത്തും. അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി രാവിലെ 10ന് മുമ്പായി അതാതു കോളജുകളില്‍ നേരിട്ട് ഹാജരാകണം. പരീക്ഷാ കേന്ദ്രങ്ങള്‍ വിദൂര വിദ്യാഭ്യാസവിഭാഗം 2018 ജൂലൈ 18 മുതല്‍ ആരംഭിക്കുന്ന ഒന്നും രണ്ടും സെമസ്റ്റര്‍ ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ ഡിഗ്രി പരീക്ഷകള്‍ക്ക് ഗവ. കോളജ് കാര്യവട്ടം സ​െൻററായി ആവശ്യപ്പെട്ട വിദ്യാർഥികള്‍ പാളയത്തെ വിദൂര വിദ്യാഭ്യാസ കേന്ദ്രത്തിലും എസ്.ഡി കോളജ്, ആലപ്പുഴ സ​െൻററായി ആവശ്യപ്പെട്ട വിദ്യാർഥികള്‍ കായംകുളം എം.എസ്.എം കോളജിലും തിരുവന്തപുരം ഗവ. ആര്‍ട്‌സ് കോളജ്, ടി.കെ.എം കോളജ് ഓഫ് ആര്‍ട്‌സ് ആൻഡ് സയന്‍സ് കൊല്ലം, എം.എസ്.എം കോളജ് കായംകുളം കോളജുകള്‍ സ​െൻററായി ആവശ്യപ്പെട്ട വിദ്യാർഥികള്‍ അതാത് സ​െൻററുകളിലും ഡൗണ്‍ലോഡ് ചെയ്ത ഹാള്‍ടിക്കറ്റും ഐ.ഡി പ്രൂഫുമായി പരീക്ഷക്ക് ഹാജരാകേണ്ടതാണ്. ജൂലൈ 9ന് ആരംഭിക്കുന്ന എട്ടാം സെമസ്റ്റര്‍ ബി.ടെക് ഡിഗ്രി റെഗുലര്‍ (2013 സ്‌കീം) പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പിലേക്ക് നിയോഗിച്ചിട്ടുള്ള അധ്യാപകര്‍ അതത് ദിവസങ്ങളില്‍ സര്‍വകലാശാല കാമ്പസിലെ കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ബില്‍ഡിങ്ങിലും, ടി.കെ.എം എന്‍ജിനീയറിങ് കോളജിലും എത്തിച്ചേരണം. ടൈംടേബിള്‍ 2018 ജൂലൈ 30ന് തുടങ്ങാനിരുന്ന നാലാം സെമസ്റ്റര്‍ എം.എ/എം.എസ്സി/എം.എസ്.ഡബ്ല്യൂ/എം.പി.എ/എം.എം.സി.ജെ പരീക്ഷകള്‍ ആഗസ്റ്റ് 10ന് ആരംഭിക്കും. പ്രോജക്ട് യൂനിവേഴ്‌സിറ്റിയില്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 7. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.