ഹജ്ജ് ക്ലാസ്

കളമശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തരം ഹജ്ജിന് പോകുന്നവർക്ക് മൂന്നാം ഘട്ട സാങ്കേതിക പഠനക്ലാസ് ഒമ്പത്, 10 ദിവസങ്ങളിലായി രണ്ടിടങ്ങളിൽ നടക്കും. മൂവാറ്റുപുഴ, കോതമംഗലം, നെല്ലിക്കുഴി, പെരുമ്പാവൂർ മേഖലയിലെ ഹാജിമാർ പേഴക്കാപ്പിള്ളി മേപ്പാട്ട് ഓഡിറ്റോറിയത്തിലും; ചെമ്പറക്കി, ആലുവ, പറവൂർ, കളമശ്ശേരി, കാക്കനാട്, കൊച്ചി മേഖലകളിലുള്ളവർക്ക് കളമശ്ശേരി ഞാലകം ജമാഅത്ത് ഓഡിറ്റോറിയത്തിലും ക്ലാസ് നടക്കുമെന്ന് ഹജ്ജ് കമ്മിറ്റി ജില്ല ട്രെയിനർ ഇ.കെ. കുഞ്ഞുമുഹമ്മദ് അറിയിച്ചു. രാവിലെ 8.30 മുതൽ 11.30 വരെയാണ് ക്ലാസ്. ഫോൺ: 904807 1116.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.