മൂവാറ്റുപുഴ: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിെൻറ സാമൂഹികാംഗീകാരത്തിനും ക്ഷേമത്തിനുംവേണ്ടി പ്രയത്‌നിക്കുന്ന ശീതള്‍ ശ്യാമിനെയും സൂര്യ ഇഷാനെയും 2018-ലെ ജോര്‍ജ് കുന്നപ്പിള്ളി പുരസ്‌കാരത്തിന് തെരഞ്ഞെടുത്തു. സമൂഹത്തെ കൂടുതല്‍ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനം നടത്തുന്നവരെ ആദരിക്കാനും പ്രോത്സാഹിപ്പിക്കാനും മൂവാറ്റുപുഴയിലെ നിർമല ആര്‍ട്‌സ് സൊസൈറ്റി (നാസ്) ഏര്‍പ്പെടുത്തിയതാണ് മെമേൻറായും 10,001 രൂപയുമടങ്ങുന്ന കുന്നപ്പിള്ളി പുരസ്‌കാരം. തിങ്കളാഴ്ച ഉച്ചക്ക് 2.45ന് സെൻറ് അഗസ്റ്റിന്‍സ് ഹൈസ്‌കൂള്‍ഹാളിലെ സമ്മേളനത്തില്‍ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി വട്ടക്കുഴി പുരസ്‌കാരം സമ്മാനിക്കും. എം.പി. ജോര്‍ജ്, ഡോ. വിന്‍സൻറ് മാളിയേക്കല്‍, വി. അരവിന്ദന്‍, സിസ്റ്റര്‍ ലിസ് മരിയ, ഒ.എ. ഐസക്ക് എന്നിവര്‍ സംസാരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.