മൂവാറ്റുപുഴ: വിദ്യാദീപ്തി പദ്ധതിയുടെ 2018-19 പ്രവര്‍ത്തനങ്ങളുടെ ആസൂത്രണത്തിനും ആനുകൂല്യവിതരണം ആലോചിക്കുന്നതിനുമായി ഹെഡ്മാസ്റ്റര്‍മാരുടെയും ഹയര്‍ സെക്കൻഡറി പ്രിന്‍സിപ്പല്‍മാരുടെയും പി.ടി.എ പ്രസിഡൻറുമാരുടെയും യോഗം ഈമാസം 10ന് രാവിലെ 10ന് മൂവാറ്റുപുഴ മിനിസിവില്‍ സ്റ്റേഷനിലെ താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. താലൂക്ക് വികസന സമിതി തീരുമാനങ്ങള്‍ നടപ്പാക്കാൻ വകുപ്പുമേധാവികള്‍ ജാഗ്രത പുലര്‍ത്തണം -എല്‍ദോ എബ്രഹാം മൂവാറ്റുപുഴ: താലൂക്ക് വികസന സമിതി യോഗതീരുമാനങ്ങള്‍ നടപ്പാക്കുന്നതില്‍ വകുപ്പുമേധവികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. വികസന സമിതി യോഗത്തില്‍ ഉന്നയിക്കുന്ന പരാതികളില്‍ വേഗത്തില്‍ പരിഹരിക്കാന്‍ കഴിയുന്നവ ആദ്യം പരിഗണിക്കണം. ജനപ്രതിനിധികള്‍ക്ക് വിഷയങ്ങള്‍ പിന്നീട് ഉന്നയിക്കേണ്ട അവസരമുണ്ടാക്കരുെതന്നും അദ്ദേഹം പറഞ്ഞു. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയെ ജീവനക്കാര്‍ തകര്‍ക്കരുതെന്നു ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍ പറഞ്ഞു. ജീവനക്കാര്‍ ആത്മാർഥമായി ജോലിനോക്കിയാല്‍ മികച്ച താലൂക്ക് ആശുപത്രിയായിമാറും. പണ്ടപ്പിള്ളി ആശുപത്രി ഇതിന് ഉദാഹരണമാണന്നും അദ്ദേഹം പറഞ്ഞു. താലൂക്ക് സപ്ലൈഓഫിസില്‍ പുതിയ റേഷന്‍കാര്‍ഡിനും മറ്റും എത്തുന്നവർക്ക് എളുപ്പത്തില്‍ അപേക്ഷ സമര്‍പ്പിക്കാൻ സൗകര്യമൊരുക്കണം. കാലവര്‍ഷത്തില്‍ രാത്രികാല പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും താലൂക്ക് വികസന സമിതി യോഗത്തില്‍ വകുപ്പ് മേധാവികള്‍ എത്തണമെന്നും പായിപ്ര കൃഷ്ണന്‍ ആവശ്യപ്പെട്ടു. മൂവാറ്റുപുഴ സിവില്‍സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പായിപ്ര കൃഷിഭവനുകീഴിലെ കര്‍ഷകസമിതി സ്ഥാപിച്ച ബങ്ക് പൊളിച്ചുമാറ്റിയതിനാല്‍ സമിതിക്ക് 80,000 രൂപ സാമ്പത്തിക നഷ്ടംവന്നിട്ടുെണ്ടന്നും ബന്ധപ്പെട്ട വകുപ്പില്‍നിന്ന് ഈടാക്കിനല്‍കണമെന്നും അദ്ദേഹം പറഞ്ഞു. മാറാടി പഞ്ചായത്തിലെ ഈസ്റ്റ് മാറാടി-പെരുവംമൂഴി ബൈപാസ് റോഡിന് ഒന്നാംഘട്ടത്തില്‍ സൗജന്യമായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് രണ്ടാംഘട്ട വികസനത്തിന് അനുവദിച്ച രീതിയില്‍ ചുറ്റുമതിലും സംരക്ഷണഭിത്തിയും നിര്‍മിക്കാൻ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.സി. ഏലിയാസ് ആവശ്യപ്പെട്ടു. റാക്കാട് വൈദ്യുതിലൈന്‍ പൊട്ടിവീണ് ഒരാള്‍ മരിച്ച സാഹചര്യം കെ.എസ്.ഇ.ബിയുടെ അനാസ്ഥയാണെന്ന് അദ്ദേഹം ആരോപിച്ചപ്പോൾ അന്വേഷണം പൂര്‍ത്തിയാകുന്നമുറക്ക് നടപടിയുണ്ടാകുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ അറിയിച്ചു. എ.ബി.സി കേബിള്‍ പദ്ധതി നടപ്പാക്കിയിട്ടും മൂവാറ്റുപുഴ ടൗണില്‍ വൈദ്യുതിമുടക്കം പരിഹരിക്കാന്‍ കഴിയാത്തത് വികസനസമിതി അംഗം പി.എം. ഏലിയാസ് യോഗത്തില്‍ ഉന്നയിച്ചു. മൂവാറ്റുപുഴ നഗരത്തിലെ കുഴികള്‍ അപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും കാരണമാവുകയാെണന്നും ജനറല്‍ ആശുപത്രിയില്‍ പനിക്ലിനിക്കും ഡയാലിസിസ് യൂനിറ്റും ആരംഭിക്കണമെന്നും പൗരസമിതി പ്രസിസിഡൻറ് മുസ്തഫ കൊല്ലംകുടി ആവശ്യപ്പെട്ടു. മഴ അറ്റകുറ്റപ്പണികളെ ബാധിക്കുകയാെണന്നും നെഹ്റുപാര്‍ക്കിലും വെള്ളൂർക്കുന്നത്തും റോഡില്‍ ടൈല്‍ വിരിക്കാൻ നടപടി ആരംഭിച്ചതായും എല്‍ദോ എബ്രഹാം എം.എല്‍.എ അറിയിച്ചു. പനിക്ലിനിക്കിനും ഡയാലിസിസ് യൂനിറ്റിനും പ്രാരംഭ നടപടി ആരംഭിച്ചതായും എം.എല്‍.എ അറിയിച്ചു. ജില്ല പഞ്ചായത്ത് അംഗം എന്‍. അരുണ്‍, ആര്‍.ഡി.ഒ എം.ടി. അനില്‍കുമാര്‍, തഹസില്‍ദാര്‍ പി.എസ്. മധുസൂധനന്‍, ആരക്കുഴ പഞ്ചായത്ത് പ്രസിഡൻറ് വള്ളമറ്റം കുഞ്ഞ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.