പൊലീസ് സി.പി.എം നേതാക്കളുടെ ആജ്ഞാനുവർത്തികളായി -ജോണി നെല്ലൂർ

മൂവാറ്റുപുഴ: കേരള പൊലീസ് സി.പി.എം നേതാക്കളുടെ ആജ്ഞാനുവർത്തികളായി മാറിയെന്ന് കേരള കോൺഗ്രസ്-ജേക്കബ് ചെയർമാൻ ജോണി നെല്ലൂർ. കേരള കോണ്‍ഗ്രസ്‌-ജേക്കബ് ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അടിക്കടിയുണ്ടാകുന്ന ലോക്കപ്പ്‌ കൊലപാതകങ്ങളും മര്‍ദനങ്ങളും സി.പി.എം നേതാക്കളെ പ്രീതിപ്പെടുത്താന്‍ പൊലീസ്‌ നടത്തുന്നവയാണ്‌. വരാപ്പുഴയിലും എടത്തലയിലും ഒടുവില്‍ ചങ്ങനാശ്ശേരിയിലും ഇങ്ങനെ സംഭവിച്ചു. പൊലീസ്‌ നിഷ്പക്ഷമാകണമെങ്കില്‍ പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടി ജില്ല ക്യാമ്പ്‌ ആഗസ്റ്റില്‍ പെരുമ്പാവൂരിൽ നടത്തും. ജില്ല പ്രസിഡൻറ് വിന്‍സൻറ് ജോസഫ്‌ അധ്യക്ഷത വഹിച്ചു. റജി ജോര്‍ജ്, ബേബി നെല്ലിമറ്റം, ബേബി കുന്നുമ്മേല്‍, രാജു തുരുത്തേല്‍, ടോമി ചിറപ്പൂറം, ആൻറണി പാലക്കുഴി, ഷാജി കൂത്താട്ടുകുളം, വിനോയി താണികുന്നേല്‍, ജോഷി കെ. പോള്‍, പി.എന്‍. കുട്ടപ്പന്‍ പിള്ള, ജോയി പ്ലാന്തോട്ടം, രാധ നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.