കൊച്ചി: മുളവുകാെട്ട െഎലൻഡ് റിസോർട്ടിലെ ഡി.ജെ പാർട്ടിക്കിടെ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ റിസോർട്ട് ഉടമക്കെതിരായ കേസിലെ നടപടികൾ ഹൈകോടതി റദ്ദാക്കി. മറ്റൊരു ലൈസൻസിക്ക് കരാർ അടിസ്ഥാനത്തിൽ കൈമാറിയ റിസോർട്ടിൽ നടന്ന റെയ്ഡിൽ തന്നെ പ്രതിയാക്കിയതിനെതിരെ ഉടമ ഡെന്നി നൽകിയ ഹരജിയിലാണ് സിംഗിൾ ബെഞ്ചിെൻറ ഉത്തരവ്. കരാറടിസ്ഥാനത്തിൽ ലൈസൻസിക്ക് കൈമാറിയ സ്ഥലത്തെ പ്രവർത്തനങ്ങളുടെ ഉത്തരവാദിത്തം ലൈസൻസിക്കാണെന്നും സ്ഥലമുടമക്ക് അല്ലെന്നും വ്യക്തമാക്കിയാണ് ഉത്തരവ്. ജോണി അലക്‌സ് എന്നയാൾക്ക് കരാർ അടിസ്ഥാനത്തിൽ ഡെന്നി റിസോർട്ട് വാടകക്ക് നൽകിയിരുന്നു. 2016 ആഗസ്റ്റ് 13ന് നടന്ന ഡി.ജെ പാർട്ടിയിൽ അതിഥിയായെത്തിയ ആളുടെ പോക്കറ്റിൽനിന്നാണ് അഞ്ച് ഗ്രാം കഞ്ചാവ് പിടിച്ചത്. റിസോർട്ട് ഉടമയെന്ന നിലയിൽ ഡെന്നിയെയും പ്രതിയാക്കി. റിസോർട്ട് കരാറടിസ്ഥാനത്തിൽ വാടകക്ക് നൽകിയ കാര്യം തങ്ങളെ അറിയിച്ചില്ലെന്നായിരുന്നു പൊലീസ് വിശദീകരണം. ഇത് അംഗീകരിക്കാനാവില്ലെന്നും കരാർ കാലയളവിൽ റിസോർട്ടിെൻറ ഉത്തരവാദിത്തം ലൈസൻസിക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് പൊലീസ് മാപ്പുപറഞ്ഞു. കേസ് രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥൻ വിരമിക്കാനിരിക്കെ ശിക്ഷനടപടി ഒഴിവാക്കണമെന്ന് സർക്കാർ അഭിഭാഷകനും അഭ്യർഥിച്ചു. ഇക്കാര്യങ്ങൾ പരിഗണിച്ച കോടതി പൊലീസിനെതിരായ നടപടി ഒഴിവാക്കുകയും തുടർ നടപടി റദ്ദാക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.