ലൈഫ് പദ്ധതി: മൂവാറ്റുപുഴ മണ്ഡലത്തിലെ ആദ്യ ഭവനം കൈമാറി

മൂവാറ്റുപുഴ: നിയോജക മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കുന്ന ആദ്യഭവനത്തി​െൻറ താക്കോല്‍ കൈമാറി. ആയവന ഗ്രാമപഞ്ചായത്തിലാണ് വീട് നിർമിച്ചത്. താക്കോല്‍ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് എം.എം. അലിയാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജോസി ജോളി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം സുഭാഷ് കടയ്‌ക്കോട്ട്, പഞ്ചായത്ത് അംഗങ്ങളായ സാബു വള്ളോംകുന്നേല്‍, സിന്ധു ബെന്നി, പി.എസ്. അജീഷ്, ജൂലി സുനില്‍, േമഴ്‌സി ജോര്‍ജ്, റെബി ജോര്‍ജ്, ദീപ ജിജിമോന്‍, പഞ്ചായത്ത് സെക്രട്ടറി ജയരാജ് എന്നിവര്‍ സംബന്ധിച്ചു. നിയോജക മണ്ഡലത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം 11 പഞ്ചായത്തുകളിലും മൂവാറ്റുപുഴ നഗരസഭയിലുമായി ഭൂരഹിതരായ ഭവനരഹിതര്‍ -1636 അപേക്ഷകളും ഭൂമിയുള്ള ഭവനരഹിതര്‍ -2216 അപേക്ഷകളുമടക്കം ആകെ 3852 അപേക്ഷകളാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകർ പായിപ്ര ഗ്രാമപഞ്ചായത്തിലാണ്. പായിപ്രയില്‍ ഭൂമിയുള്ള ഭവനരഹിതരുടെ അപേക്ഷ 839 എണ്ണവും ഭൂരഹിത ഭവനരഹിതരുടെ അപേക്ഷകള്‍ 357 അടക്കം 1196 അപേക്ഷകരാണുള്ളത്. ഭൂമിയില്ലാത്ത ഭവനരഹിതര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സ്ഥലം കണ്ടെത്തി ഫ്ലാറ്റ് സമുച്ചയമടക്കം നിര്‍മിച്ചുനല്‍കണമെന്നാണ് നിർദേശം. ജനറല്‍ വിഭാഗത്തിന് നാല് ലക്ഷം രൂപയും എസ്.ടി വിഭാഗത്തിന് ആറ് ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.