മതസ്​പർധ വളർത്തുന്ന അഭിമുഖം: സെൻകുമാറിനെ​തിരെ കുറ്റം കണ്ടെത്താനായില്ലെന്ന് പൊലീസ്​

കൊച്ചി: മതസ്പർധ വളർത്തുന്ന അഭിമുഖം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ ഡി.ജി.പി ടി.പി. സെൻകുമാർ കുറ്റകൃത്യം നടത്തിയതിന് തെളിവ് കണ്ടെത്താനായില്ലെന്ന് പൊലീസ് ഹൈകോടതിയിൽ. ഇൗ സാഹചര്യത്തിൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ കെ.ആർ. ബിജുവി​െൻറ വിശദീകരണത്തിൽ പറയുന്നു. ഇതി​െൻറ അടിസ്ഥാനത്തിൽ അന്വേഷണം വേഗം പൂർത്തിയാക്കാൻ ടി.പി. സെൻകുമാർ നൽകിയ ഹരജി കോടതി തീർപ്പാക്കി. ഒാൺലൈൻ പ്രസിദ്ധീകരണത്തിന് മതസ്പർധ വളർത്തുന്ന രീതിയിൽ അഭിമുഖം നൽകിയെന്നാരോപിച്ച് സൈബർ ക്രൈം പൊലീസാണ് സെൻകുമാറിനെതിരെ കേസെടുത്തത്. മുസ്ലിം ലീഗ് നേതാവ് പി.കെ. ഫിറോസി​െൻറ പരാതിയിലായിരുന്നു കേസ്. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ അംഗമായി നിയമിക്കാൻ ത​െൻറ പേര് പരിഗണിക്കുന്നതിനിടെ നിയമനം വൈകിപ്പിക്കാൻ മനഃപൂർവം കേസന്വേഷണം നീട്ടിക്കൊണ്ടുപോകുെന്നന്നായിരുന്നു സെൻകുമാറി​െൻറ വാദം. തുടർന്ന് അന്വേഷണം ഒരുമാസത്തിനകം പൂർത്തിയാക്കാൻ ജൂൺ ഒന്നിന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. അേന്വഷണം പൂർത്തീകരിച്ച് വിശദാംശങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ജൂൺ 22ന് സമർപ്പിച്ചതായി പൊലീസി​െൻറ വിശദീകരണത്തിൽ പറയുന്നു. തുടർന്നാണ് ഹരജി തീർപ്പാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.