കിഴക്കമ്പലം: കിഴക്കമ്പലം ഉൗരക്കാട് മേഖലയിലെ അനധികൃത പാറമടകളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മുവാറ്റുപുഴ ആർ.ഡി.ഒ അനിൽകുമാർ കിഴക്കമ്പലം, പട്ടിമറ്റം വില്ലേജ് ഓഫിസർമാർക്ക് നിർദേശം നൽകി. മേഖലയിൽ ഒരുവർഷം മുമ്പ് ചില പാറമടകൾക്ക് കരിങ്കല്ല് പൊട്ടിക്കരുതെന്ന് ചൂണ്ടികാട്ടി മൈനിങ്-ജിയോളജി വിഭാഗം നോട്ടീസ് നൽകിയിരുന്നു. ഇത് വകവെക്കാതെയാണ് അനധികൃത പാറഖനനം തുടർന്നത്. പാറമടയിൽനിന്ന് പുറത്തേക്ക് ഒഴുക്കുന്ന മലിനജലം പ്രദേശത്തെ വിവിധ പാടശേഖരങ്ങളിലും ഒഴുകിയെത്തുന്നുണ്ട്. വൻതോതിൽ പാറപ്പൊടിയടങ്ങിയ മലിനജലമായതിനാൽ പാടശേഖരങ്ങളിൽ അടിഞ്ഞുകൂടി കൃഷിക്ക് ഭീഷണിയാവുകയാണ്. കാനകൾ ശുചീകരിക്കണം പള്ളിക്കര: വടവുകോട്-പുത്തൻകുരിശ് പഞ്ചായത്ത് പരിധിയിലെ കാനകൾ ശുചീകരിക്കണമെന്ന് വടവുകോട്-പുത്തൻകുരിശ് െറസിഡൻറ്സ് അസോസിയേഷൻ അപെക്സ് കൗൺസിൽ. പുത്തൻകുരിശ്-പെരിങ്ങാല പ്രധാന റോഡിൽ കാണിനാട് ജങ്ഷനു സമീപം അശാസ്ത്രീയ കാനനിർമാണം മൂലം കൊതുകുകൾ പെരുകുകയാണ്. ഇതരസംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന അമ്പലമേട്, കരിമുകൾ, പന്നിക്കുഴി പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ മുൻകരുതലുകൾ എടുക്കേണ്ടതുണ്ടെന്നും ജനറൽ സെക്രട്ടറി എം.എൻ. ചന്ദ്രൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.