കൊ​െക്കയ്​ൻ കേസ്​: വിചാരണ നടപടി​ നാളെ തുടങ്ങും

കൊച്ചി: നഗരത്തിലെ ആഡംബര ഫ്ലാറ്റില്‍നിന്ന് കൊെക്കയ്ൻ പിടികൂടിയ സംഭവത്തില്‍ വിചാരണ നടപടി തിങ്കളാഴ്ച തുടങ്ങും. നടൻ ഷൈന്‍ ടോം ചാക്കോ അടക്കം എട്ടുപേരാണ് കേസിൽ വിചാരണ നേരിടുന്നത്. കടവന്ത്ര എസ്.ഐ ഷാജി, സിവിൽ െപാലീസ് ഓഫിസർ രാജേഷ് എന്നിവരെയാണ് ആദ്യം വിസ്തരിക്കുന്നത്. മറൈന്‍ ഡ്രൈവ് ഗ്രീന്‍ റോസ് ഫ്ലാറ്റിലെ താമസക്കാരി കോഴിക്കോട് മാങ്കാവ് സ്വദേശിനി രേശ്മ രംഗസ്വാമി (26), സഹസംവിധായക കടവന്ത്രയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന ബംഗളൂരു സ്വദേശിനി ബ്ലസി സില്‍വസ്റ്റര്‍ (22), കരുനാഗപ്പള്ളി തണ്ടിലേത്ത് വീട്ടില്‍ ടിന്‍സി ബാബു (25), കാഞ്ഞിരപ്പള്ളി 28ാം മൈല്‍ കുറ്റിക്കാട്ട് വീട്ടില്‍ സ്നേഹ ബാബു (25), നൈജീരിയ സ്വദേശി ഒക്കാവോ ചിഗോസി കോളിന്‍സ്, ചെന്നൈ സ്വദേശികളായ ജസ്ബീര്‍ സിങ്, പൃഥ്വിരാജ് എന്നിവരാണ് മറ്റുപ്രതികൾ. 2015 ജനുവരി 31ന് പുലര്‍ച്ച 12.15 ഓടെയാണ് ഒന്നുമുതല്‍ അഞ്ചുവരെ പ്രതികളായ ഷൈന്‍ ടോം ചാക്കോ, രേശ്മ, ബ്ലസി സില്‍വസ്റ്റര്‍, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവര്‍ താമസിച്ചിരുന്ന കലൂര്‍-കതൃക്കടവ് റോഡിലെ അപ്പാര്‍ട്മ​െൻറില്‍നിന്ന് മയക്കുമരുന്ന് പിടികൂടിയത്. ഇതിനുശേഷം കൊക്കെയി​െൻറ ഉറവിടം കെണ്ടത്താനായുള്ള അന്വേഷണത്തിലാണ് ഒക്കാവോ ചിഗോസി കോളിന്‍സ്, ജസ്ബീര്‍ സിങ്, പൃഥ്വിരാജ് എന്നിവര്‍ പിടിയിലായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.